നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകാനൊരുങ്ങുന്നുവെന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ഒരു പക്കാ ആക്ഷൻ മൂഡ് പടമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സ്വർണ ബിസ്കറ്റ്, കള്ളപ്പണം, ആനക്കൊമ്പ് എന്നിവ കുന്ന് കൂടി കിടക്കുന്നതിന്റെ മുകളിൽ ഇരിക്കുന്ന നായകനെയാണ് പോസ്റ്ററിൽ കാണുന്നത്. ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സന്ദീപ് കിഷൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്.
സന്ദീപിന്റെ ഗംഭീര ആക്ഷൻ സീനുകൾ പ്രതീക്ഷിക്കാമെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. "നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണം, നിങ്ങൾ നിങ്ങളെ കൈവിടാതിരിക്കുമ്പോൾ പ്രത്യേകിച്ച് ഈ അന്യായമായ ലോകത്ത്, നിങ്ങൾ ഒരു സിഗ്മയാണ്"- എന്നാണ് പോസ്റ്റർ പങ്കുവച്ച് സന്ദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഒരു ബാഡ്‌സ് ഓഫ് ബോളിവുഡ് വൈബ് അടിക്കുന്നില്ലേ എന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്. തന്റെ 24-ാം വയസ്സിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. കോ ഡയറക്ടർ സഞ്ജീവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates