വിജയ് സേതുപതി  ഫെയ്സ്ബുക്ക്
Entertainment

'ഞാൻ എന്തിന് ആ ചിത്രങ്ങളേക്കുറിച്ച് സംസാരിക്കണം?'; അവതാരകനോട് വിജയ് സേതുപതി

എനിക്കും പരാജയം ഉണ്ടായിട്ടുണ്ട്, ആളുകൾ എന്നെ ട്രോളിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് വിടുതലൈ പാർട്ട് 2. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണിപ്പോൾ വിജയ് സേതുപതിയും അണിയറപ്രവർത്തകരും. ഇപ്പോഴിതാ വിജയ് നായകനായെത്തിയ ദ് ​ഗോട്ട്, സൂര്യ നായകനായെത്തിയ കങ്കുവ എന്നീ ചിത്രങ്ങളേക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലാകുന്നത്.

വിടുതലൈ 2-വിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അവതാരകന്‍ കങ്കുവയേയും ഗോട്ടിനേയും കുറിച്ച് വിജയ് സേതുപതിയോട് ചോദിച്ചത്. തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നും എന്തിനാണ് ആ വിഷയത്തെ കുറിച്ച് ഇവിടെ സംസാരിക്കുന്നതെന്നും വിജയ് സേതുപതി ചോദിച്ചു. പരാജയം എല്ലാവര്‍ക്കും സംഭവിക്കാവുന്ന കാര്യമാണെന്നും ആളുകള്‍ തന്നേയും ഒരുപാട് ട്രോളിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഞാൻ എന്റെ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായാണ് ഇവിടെ എത്തിയത്. എന്തിനാണ് ഞാൻ ആ വിഷയത്തെക്കുറിച്ച് ഇവിടെ സംസാരിക്കുന്നത്. ഇതിനുള്ള മറുപടി ഞാൻ നേരത്തെ നൽകിയതാണ്. എനിക്കും പരാജയം ഉണ്ടായിട്ടുണ്ട്, ആളുകൾ എന്നെ ട്രോളിയിട്ടുണ്ട്. അതൊരു സാധാരണ സംഭവമാണ്. ഇപ്പോൾ തന്നെ ഒരുപാട് ആളുകള്‍ ബിസിനസ് തുടങ്ങുന്നുണ്ട്. അതില്‍ എല്ലാവരും വിജയിക്കണം എന്നില്ല.

പക്ഷേ എല്ലാവരുടേയും ആഗ്രഹം വിജയിക്കണം എന്നാണ്. അതുപോലെയാണ് സിനിമയും. സിനിമ റിലീസ് ആകുന്നതിന് മുൻപ് ചിത്രം തിരഞ്ഞെടുത്ത ആളുകളെ കാണിക്കാറുണ്ട്. എന്റെ പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ റിലീസിന് മുൻപ് കാണിച്ചിട്ടുണ്ട്. സിനിമ കണ്ടിട്ട് അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാറുണ്ട്. കാരണം അവരും സിനിമയുടെ പിന്നാലെ ഒരുപാട് കാലങ്ങളായി നടക്കുന്ന ആളുകളാണ്.

അതുകൊണ്ടുതന്നെ പലതും അവരുടെ കണ്ണിലൂടെ കാണുമ്പോഴാണ് തിരുത്ത് വരുന്നത്. എല്ലാ ചിത്രങ്ങളും അങ്ങനെത്തന്നെയാണ് തിയറ്ററിലെത്തുന്നത്."- വിജയ് സേതുപതി പറഞ്ഞു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാർട്ട് 2വിൽ വിജയ് സേതുപതിക്കൊപ്പം സൂരി, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT