വിജയ് സേതുപതി, മഞ്ജു വാര്യർ facebook
Entertainment

'മഞ്ജു വാര്യരുടെ കാമുകൻ'; വിടുതലൈ: പാർട്ട് 2 വിലെ കഥാപാത്രത്തേക്കുറിച്ച് വിജയ് സേതുപതി

മഹാരാജയുടെ പ്രൊമോഷനിടെയായിരുന്നു വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. ജൂൺ 14 ന് തിയറ്ററുകളിലെത്തിയ മഹാരാജയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മക്കൾ സെൽവന്റെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. അതേസമയം വിജയ് സേതുപതിയുടേതായി ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിടുതലൈ: പാർട്ട് 2.

ചിത്രത്തിന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കും ആകാംക്ഷയാണ്. ചിത്രത്തിലെ തൻ്റെയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. മഹാരാജയുടെ പ്രൊമോഷനിടെയായിരുന്നു വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.

'വാത്തിയാർ എന്ന തന്റെ കഥാപാത്രത്തിനായി വെട്രിമാരൻ മനോഹരമായ ഒരു ലവ് ട്രാക്ക് ചെയ്തിട്ടുണ്ട്. തനിക്കും നടി മഞ്ജു വാര്യർക്കുമിടയിലാണ് ഈ റൊമാൻ്റിക് ട്രാക്ക് നടക്കാൻ പോകുന്നത്. ചിത്രത്തിൻ്റെ ഫൈനൽ കട്ടിൽ ഈ ഭാഗങ്ങൾ എഡിറ്റ് ചെയ്യരുതെന്ന് വെട്രിമാരനോട് താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും' വിജയ് സേതുപതി വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിജയ് സേതുപതിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. സൂരി, ഗൗതം വാസുദേവ് ​​മേനോൻ, കിഷോർ, രാജീവ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ​ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !