Jason Sanjay, Vijay ഇൻസ്റ്റ​ഗ്രാം
Entertainment

പാസമൊക്കെ സിനിമയിൽ മാത്രമേ ഉള്ളല്ലേ! മകന്റെ സിനിമയുടെ പൂജ ചടങ്ങിൽ പോലും വിജയ് എത്തിയില്ല; ജെയ്സണിന്റെ സിനിമയിലേക്കുള്ള വരവ്

എന്നാൽ അച്ഛന്റെ താരപ്രഭാവത്തിന്റെ തണലിൽ നിൽക്കുന്ന മകനല്ല ജെയ്സൺ

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സൂപ്പർ താരം വിജയ്‌യെക്കുറിച്ചുള്ള ചർച്ചകളാണ് ഇന്ത്യയൊട്ടാകെ. വിജയ്‌യുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ നടി തൃഷയും നടൻ ജയ്‌യും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ അതുപോലെ തന്നെ വിജയ്‌യുടെ മുൻ ഭാര്യ സം​ഗീതയും മക്കളും ചടങ്ങിൽ എത്താതിരുന്നതും ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരുന്നു.

വിവാഹമോചന നടപടി നടക്കുന്ന സാഹചര്യത്തിൽ സം​ഗീത സ്വർണലിങ്കം എത്താത് മനസിലാക്കാം. പക്ഷേ വിജയ്‌യുടെ രണ്ട് കുട്ടികളെ പോലും അവിടെ കാണാതിരുന്നത് വിജയ് ആരാധകരിൽ പലരെയും നിരാശയിലാഴ്ത്തി. വിജയ്ക്കും സംഗീതയ്ക്കും രണ്ടു മക്കളാണുള്ളത്. മകൻ ജെയ്സൺ സഞ്ജയ്, മകൾ ദിവ്യ സാഷ.

അച്ഛന്റെയും മുത്തശ്ശൻ എസ് എ ചന്ദ്രശേഖറിന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെയാണ് ജെയ്സണും എത്തിയിരിക്കുന്നത്. 'തെരി' എന്ന വിജയ് ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ജെയ്സൺ കുട്ടിക്കാലത്തെ മുഖം കാണിച്ചു കഴിഞ്ഞിരുന്നു. മുതിർന്ന ശേഷം സംവിധാന രം​ഗത്തേക്കാണ് ജെയ്സൺ ചുവടുവച്ചിരിക്കുന്നത്.

എന്നാൽ അച്ഛന്റെ താരപ്രഭാവത്തിന്റെ തണലിൽ നിൽക്കുന്ന മകനല്ല ജെയ്സൺ എന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു സംശയവുമില്ല. സംഗീത വിജയ്‌യിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത് മുതൽ ജെയ്സണിന്റെ സോഷ്യൽ മീഡിയയിലെ ചില നീക്കങ്ങൾ വാർത്താ കോളങ്ങളിൽ എത്തിയിരുന്നു.

പൊതുവേ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ ബിഗ് സ്‌ക്രീനിൽ ആടിത്തകർത്ത വിജയ്ക്ക് ആ വേഷങ്ങളും ജീവിതവുമായി അത്രകണ്ട് ബന്ധമില്ല എന്ന തരത്തിൽ സൂചനകൾ നൽകുന്നതായിരുന്നു ഇതെല്ലാം. ജെയ്സൺ സഞ്ജയ് വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിൽ നിന്നുമായിരുന്നു തുടക്കം.

ഇതിന് പിന്നാലെ അച്ഛന്റെ പേരിലെ അക്ഷരമായ വി ഉപേക്ഷിച്ച് അമ്മയുടെ പേരിനെ പ്രതിനിധീകരിക്കുന്ന എസ് ചേർത്തതായുള്ള റിപ്പോർട്ടുകളും വന്നു. വിജയ്‌യുടെ മകൻ സിനിമയിലേക്ക് എന്ന വാർത്തകൾ നിറയുമ്പോഴും, മകന്റെ സിനിമാ ജീവിതത്തിനായി വിജയ് ഒരു ചെറുവിരൽ പോലും അനക്കിയില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ജെയ്സണിന് സിനിമയിലേക്കുള്ള വഴി തുറന്നത് അമ്മ സം​ഗീതയിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ. ജെയ്സൺ സഞ്ജയ്‌യെ ലൈക്ക പ്രൊഡക്ഷൻസിൽ റെക്കമൻഡ് ചെയ്തത് വിജയ് അല്ല. ലണ്ടനിൽ താമസമാക്കിയ ബിസിനസുകാരനായ സം​ഗീതയുടെ പിതാവാണ്.

കൊച്ചുമകന്റെ സിനിമാ പ്രവേശത്തിനായി ലൈക്ക പ്രൊഡക്ഷൻസുമായി സംസാരിച്ച് അവരുടെ സിനിമ ചെയ്യാൻ അനുമതി വാങ്ങി നൽകിയത് അദ്ദേഹമാണ്. സിനിമയുടെ പൂജയ്ക്കും വിജയ് പങ്കെടുത്തിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. സന്ദീപ് കിഷൻ നായകനായെത്തുന്ന സി​ഗ്മയാണ് ജെയ്സൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ചിത്രത്തിന്റെ ടീസറിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു.

Cinema News: Tamil Nadu CM Vijay son Jason Sanjay cinema entry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

സവാള കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ

'ഞാന്‍ എഴുതി തയ്യാറാക്കിയ പ്രസംഗം ഷാഫി പറമ്പില്‍ അടിച്ചുമാറ്റി'; വെളിപ്പെടുത്തലുമായി കെഎന്‍എ ഖാദര്‍

ഓവർതിങ്കിങ് ഇങ്ങനെ മറികടക്കാം!

SCROLL FOR NEXT