Leo എക്സ്
Entertainment

'എൽസിയു ഭരിക്കുന്നത് തന്നെ റോളക്സ് അല്ലേ!' ലിയോ മേക്കിങ് വിഡിയോയിൽ സർപ്രൈസ് പൊളിച്ച് ലോകേഷ്

അതേസമയം, മേക്കിങ്ങിൽ വിഡിയോയിലെ ഒരു ഫ്രെയ്മാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയറ്ററിൽ എത്തിയത്. വൻ വിജയമായിരുന്നു സിനിമ തിയറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ ചിത്രമിറങ്ങി രണ്ടാം വർഷമാകുന്നതിനോട് അനുബന്ധിച്ച് സിനിമയുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വിജയ്‌യെയും സിനിമയിലെ മറ്റു താരങ്ങളെയും മേക്കിങ്ങിൽ വിഡിയോയിൽ കാണാം. വിഡിയോയുടെ അവസാനം ഒരു ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സെറ്റിലെ അണിയറപ്രവർത്തകർക്കൊപ്പം ചിരിച്ച് കളിച്ച് നിൽക്കുന്ന വിജയ്‌യെയും വിഡിയോയിൽ കാണാവുന്നതാണ്. അതേസമയം, മേക്കിങ്ങിൽ വിഡിയോയിലെ ഒരു ഫ്രെയ്മാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിഡിയോയിലെ ഒരു ഷോട്ടിലെ ലോറിയിൽ റോളെക്‌സ്‌ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഒപ്പം സൂര്യയുടെ ചിത്രം കാണാം. ഇതോടെ ലിയോയെയും റോളെക്‌സിനേയും ഒരു സിനിമയിൽ കൊണ്ടുവരണമെന്ന് ആവശ്യം പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ. അതേസമയം, ചിത്രത്തിന്റെ ഒഎസ്ടി (ഒറിജിനൽ സൗണ്ട് ട്രാക്ക്) ഇതുവരെ പുറത്തിറക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ.

നേരത്തെ ഇത് പുറത്തിറക്കുമെന്ന് സിനിമയുടെ സംഗീത സംവിധായകൻ അനിരുദ്ധ് അറിയിച്ചെങ്കിലും പിന്നീട് അപ്ഡേറ്റ് ഒന്നുമുണ്ടായില്ല. ചിത്രമിറങ്ങി രണ്ട് വർഷം കഴിഞ്ഞെന്നും ഇനിയെങ്കിലും ഒഎസ്ടി പുറത്തിറക്കൂ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഡബിൾ റോളിലാണ് ചിത്രത്തിൽ ലിയോയിൽ വിജയ് എത്തിയത്. തൃഷയായിരുന്നു നായിക.

Cinema News: Actor Vijay starrer Leo Making Video out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT