Vijay എക്സ്
Entertainment

'വിജയിക്കാൻ നിങ്ങൾക്ക് സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല, പക്ഷേ ശക്തനായ ഒരു ശത്രു വേണം'; ആരാധകരോട് വിജയ്

ശക്തനായ എതിരാളിയുണ്ടാകുമ്പോഴേ നിങ്ങൾ ശക്തരാവുകയുള്ളൂ.

സമകാലിക മലയാളം ഡെസ്ക്

ജന നായകൻ ഓഡിയോ ലോഞ്ച് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഓഡിയോ ലോഞ്ചിൽ‌ വിജയ് പറഞ്ഞ ഓരോ വാക്കും ഹൃദയ വേദനയോടെയാണ് ആരാധകർ കേട്ടിരുന്നത്. മലേഷ്യയിലെ ക്വലാലംപുർ ബുകിറ്റ് ജലിൽ സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 27 നായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. മലേഷ്യയിലെ തന്റെ പ്രിയപ്പെട്ട ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ്.

"ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾക്ക് എപ്പോഴും സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല. പക്ഷേ ശക്തനായ ഒരു ശത്രു നിങ്ങൾക്ക് വേണം. ശക്തനായ എതിരാളിയുണ്ടാകുമ്പോഴേ നിങ്ങൾ ശക്തരാവുകയുള്ളൂ.

ചെറിയ സഹായമോ സദ്പ്രവൃത്തിയോ ഭാവിയിൽ ഗുണം ചെയ്യും. ആരേയും ബുദ്ധിമുട്ടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്. അപ്പോൾ, 2026 ൽ ചരിത്രം ആവർത്തിക്കും. ജനങ്ങൾക്കുവേണ്ടി അതിനെ സ്വാഗതം ചെയ്യാൻ നമുക്ക് തയ്യാറാകാം. നന്ദി, മലേഷ്യ".- വിജയ് പറഞ്ഞു.

അതേസമയം ജന നായകൻ ഓഡിയോ ലോഞ്ച് പരിപാടി മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു. മലേഷ്യയിൽ ഏറ്റവും കൂടുതൽപ്പേർ പങ്കെടുത്ത പരിപാടി എന്ന നേട്ടമാണ് 'ജന നായകൻ' ഓഡിയോ ലോഞ്ചിന്റെ പേരിൽ കുറിക്കപ്പെട്ടത്.

'കുട്ടി സ്റ്റോറി' പറഞ്ഞും 'ദളപതി കച്ചേരി' പാട്ടിന് ചുവടുവെച്ചും ആരാധകർക്കൊപ്പം സെൽഫി വിഡിയോ ചിത്രീകരിച്ചുമൊക്കെയാണ് വിജയ് ആരാധകർക്കൊപ്പം സന്തോഷം പങ്കുവച്ചത്. ശ്രീലങ്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ തമിഴ് ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ എന്നും വിജയ് പറഞ്ഞു.

നിരവധി തമിഴ് സിനിമകൾ മലേഷ്യയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ നൻപർ അജിത്തിന്റെ ബില്ല പോലും ഇവിടെയാണ് ചിത്രീകരിച്ചത്. എന്റെ കാവലൻ, കുരുവി എന്നീ ചിത്രങ്ങളും ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഈ പരിപാടി സാധ്യമാക്കാൻ സഹായിച്ച മലേഷ്യൻ സർക്കാരിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു."- വിജയ് കൂട്ടിച്ചേർത്തു.

Cinema News: Vijay talks about Tamil population in Malaysia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലമുറ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്; തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും: വിഡി സതീശന്‍

'ചായയ്ക്കെന്താ കടി'; സ്പൈസി വേണ്ട, തടി കേടാകും

വരണ്ടുണങ്ങി അറ്റം പൊട്ടിപ്പോകുന്ന മുടിയോട് ബൈ പറയാം

'സെറ്റില്‍ കുറച്ച് ആളുകളേ പാടുള്ളൂ, എന്റെ സ്വകാര്യഭാഗങ്ങള്‍ മറഞ്ഞിരിക്കണം'; തന്മാത്രയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് മീര വാസുദേവ്

വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട്; കുമരകത്ത് ബിജെപി അംഗങ്ങള്‍ക്കെതിരെ നടപടി

SCROLL FOR NEXT