സെയ്ഫ് അലി ഖാൻ, ഹൃത്വിക് റോഷൻ, വിക്രം വേദ പോസ്റ്റർ 
Entertainment

ഹിന്ദിയിലെ വിക്രമും വേദയുമാകാൻ ഹൃത്വിക്കും സെയ്ഫ് അലി ഖാനും; റിലീസ് തിയതി പുറത്ത്

വിക്രം വേദ ഒരുക്കിയ പുഷ്കറും ​ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക

സമകാലിക മലയാളം ഡെസ്ക്

മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ഹിന്ദിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫിലിം ക്രിട്ടിക്കും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശാണ് വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസ് തിയതിയും അദ്ദേഹം വെളിപ്പെടുത്തി. 

അടുത്തവർഷം സെപ്റ്റംബർ 30 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിക്രം വേദ ഒരുക്കിയ പുഷ്കറും ​ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക. ഇവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. കൂടാതെ ഹൃത്വിക്കും സെയ്ഫ് അലി ഖാനും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷൂട്ടങ് നീണ്ടുപോകാൻ സാധ്യതയുണ്ട്. 

നിലവിൽ ഫൈറ്ററിന്റെ ഷൂട്ടിങ് സെറ്റിലാണ് ഹൃത്വിക്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ താരത്തിന്റെ കൃഷ് 4 അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭൂത് പൊലീസാണ് സെയ്ഫിന്റെ പുതിയ ചിത്രം. കൂടാതെ ആദിപുരുഷ്, ബന്റി ഓർ ബബിൽ 2 ഉും ഒരുങ്ങുന്നുണ്ട്.

2017 ലാണ് ആക്ഷൻ ത്രില്ലർ ചിത്രമായ വിക്രം വേദ റിലീസ് ചെയ്തത്. വിക്രം എന്ന പൊലീസുകാരന്റെ വേഷത്തിലാണ് മാധവൻ എത്തിയത്. ലോക്കൽ ​ഗുണ്ടയായ വേദയുടെ റോളിലാണ് വിജയ് സേതുപതി തകർത്ത് അഭിനയിച്ചത്. വ്യത്യസ്തമായി കഥ പറഞ്ഞ ചിത്രം തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT