വിക്രാന്ത് മാസി  ഇന്ർസ്റ്റഗ്രാം
Entertainment

ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി സിനിമ: തനിക്ക് വധഭീഷണിയുണ്ടെന്ന് വിക്രാന്ത് മാസി

2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ദി സബര്‍മതി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ സിനിമയായ ദി സബര്‍മതി റിപ്പോര്‍ട്ടിലെ കഥാപാത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി വരുന്നതായി നടന്‍ വിക്രാന്ത് മാസി. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും വധഭീഷണിയില്‍ ആശങ്കയില്ലെന്നും വിക്രാന്ത് മാസി പറയുന്നു.

എനിക്ക് വധഭീഷണി വരുന്നുണ്ട്. എന്നാല്‍ ഞാന്‍ അതിന് വലിയ ശ്രദ്ധകൊടുക്കുന്നില്ല. ഞങ്ങള്‍ ടീമായി ഒന്നിച്ച് അത് നേരിടുകയാണ്. ഞങ്ങള്‍ കലാകാരന്മാരാണ്. ഞങ്ങള്‍ കഥകളാണ് പറയുന്നത്. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ സിനിമ കണ്ടിട്ടില്ല, അതിനാല്‍ ഇത് ഒരു മുഖത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന മുന്‍ ധാരണയുണ്ടാക്കരുത്.- വിക്രാന്ത് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലുണ്ടായ 9/11 ആക്രമണവുമായാണ് മാസി ഗോധ്ര സംഭവത്തെ താരതമ്യം ചെയ്തത്. 9/11 പോലെ ഒറ്റരാത്രികൊണ്ടാണ് ഗോധ്ര കൂട്ടക്കൊല നമ്മുടെ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടിനെ മാറ്റിയെഴുതിയത് എന്നാണ് താരം പറഞ്ഞത്. ധീരജ് സര്‍നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് എത്തുന്നത്. റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏക്ത കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT