രാമസ്വാമിയെ സ്ത്രീ കയ്യേറ്റം ചെയ്യുന്നു വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

വില്ലനെ തിയറ്ററിലിട്ട് തല്ലി സ്ത്രീ; വൈറലായി വിഡിയോ

‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ വില്ലത്തരത്തിന്റെ പേരിൽ യഥാർത്ഥ ജീവിതത്തിലും പലരുടേയും ദേഷ്യത്തിന് ഇരയാകേണ്ടിവന്ന നടന്മാർ നിരവധിയാണ്. വില്ലൻ കഥാപാത്രങ്ങളിലെത്തിയ പല താരങ്ങളും ഇത്തരത്തിലുണ്ടായ ദുരനുഭവം തുറന്നു പറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹൈദരാബാ​ദിൽ വച്ച് നടൻ എൻ ടി രാമസ്വാമിയ്ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമമാണ്.

കഴിഞ്ഞ ദിവസം ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാനായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും എത്തിയിരുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എൻ ടി രാമസ്വാമി എത്തിയത്. അതിനിടെയാണ് വില്ലൻ വേഷം ചെയ്ത നടനെതിരെ ആക്രമണമുണ്ടായത്.

താരങ്ങളുടെ ഭാ​ഗത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ നടന്റെ ഷർട്ടിൽ കയറിപ്പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. മറ്റ് താരങ്ങളും അണിയറ പ്രവർത്തകരുമാണ് ഇവരെ തടഞ്ഞത്. എന്നാൽ ഇവരെ മാറ്റി നിർത്തിയിട്ടും ദേഷ്യപ്പെട്ട് നടനു നേരെ ഇവർ പാഞ്ഞടുക്കുന്നതും വിഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. നടനെതിരെ ആക്രമണം നടത്തിയ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നവരുണ്ട്. സിനിമാക്കാരുടെ തന്നെ പ്രമോഷനൽ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് മറ്റ് ചിലരുടെ വിമർശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT