നടൻ നാട്ടി/ ട്വിറ്റർ 
Entertainment

'എന്നെ ഇങ്ങനെ അസഭ്യം പറയല്ലേ', കർണനിലെ ക്രൂരനായ പൊലീസുകാരൻ പറയുന്നു 

നാട്ടിയെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമ കണ്ടിറങ്ങുന്ന ഒരുകൂട്ടം ആളുകൾ

സമകാലിക മലയാളം ഡെസ്ക്

നുഷ് ചിത്രം കർണനിൽ കണ്ണബിരൻ എന്ന പ്രതിനായക വേഷം കൈകാര്യം ചെയ്തത് പ്രശസ്ത നടൻ നാട്ടിയാണ്. സിനിമയിൽ ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കണ്ണബിരൻ. നാട്ടിയുടെ അത്യു​ഗ്രൻ പ്രകടനം കണ്ടിരുന്ന പ്രേക്ഷകരിൽ പോലും ആ കഥാപാത്രം വെറുപ്പുളവാക്കി. ചിലരാകട്ടെ കഥാപാത്രത്തോടുള്ള വിദ്വേഷം നടനോട് പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. 

നാട്ടിയെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമ കണ്ടിറങ്ങുന്ന ഒരുകൂട്ടം ആളുകൾ. തിയറ്ററിൽ ഇരുന്നും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പലരും അസഭ്യം പറയുന്നെന്ന് നാട്ടി പറഞ്ഞു. ഒടുവിൽ ഇത്തരം പ്രവർത്തികൾ ഉപേക്ഷിക്കണമെന്ന് ട്വിറ്ററിലൂടെ അപേക്ഷിച്ചിരിക്കുകയാണ് താരം. 

"പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, എന്നെ ഇങ്ങനെ അസഭ്യം പറയല്ലേ. ഞാൻ കണ്ണബിരൻ ആയി അഭിനയിക്കുക മാത്രമാണ് ചെയ്ത്. അതിന് എന്നെ ഇങ്ങനെ അസഭ്യം പറയരുത്. എനിക്കത് കേൾക്കാൻ കഴിയുന്നില്ല. അത് വെറും അഭിനയമാണ്. എന്റെ എല്ലാ ആരാധകർക്കും ഞാൻ നന്ദി പറയുന്നു'', എന്നാണ് നാട്ടി ട്വിറ്ററിൽ കുറിച്ചത്.

രജിഷ വിജയനാണ് കർണനിൽ ധനുഷിന്റെ നായികയായി എത്തുന്നത്. ലാൽ, ലക്ഷ്മി പ്രിയ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT