ഫഹദ് ഫാസിലും വിനയ് ഫോർട്ടും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ചന്ദ്രനെ കൊല്ലുന്നതിന് മുന്‍പ് ചില്‍ ചെയ്യുന്ന സുലൈമാനും ഡേവിഡും; ലൊക്കേഷന്‍ ചിത്രവുമായി വിനയ് ഫോര്‍ട്ട്

വിനയ് പങ്കുവെച്ച ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമായിരുന്നു മാലിക്. ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഫഹദ് ഫാസിലിന്റെ സുലൈമാനൊപ്പം വിനയ് ഫോര്‍ട്ട് അഭിനയിച്ച ഡേവിഡും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ വിനയ് പങ്കുവെച്ച ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 

ചന്ദ്രനെ കൊല്ലുന്നതിന് മുന്‍പ് സെറ്റില്‍ ചില്‍ ചെയ്യുന്ന സുലൈമാനും ഡേവിഡുമാണ് ചിത്രത്തില്‍. കോസ്റ്റ്യൂമിൽ തറയില്‍ ഇരുന്നു സംസാരിക്കുന്ന ഫഹദും വിനയുമാണ് ചിത്രത്തില്‍. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്. 

ചിത്രത്തില്‍ സുഹൃത്തുക്കളായാണ് ഫഹദും വിനയ് ഫോര്‍ട്ടും എത്തിയത്. നിരവധി പേരാണ് വിനയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവും പ്രശംസയുമായി എത്തിയിരുന്നു. നിമിഷ സജയന്‍, ജോജു ജോര്‍ജു, ഇന്ദ്രന്‍സ്, തുടങ്ങിയ വലിയ തീരനിരതന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT