Vinayakan file
Entertainment

ഒരു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ ആഗ്രഹമുണ്ട്, സര്‍ക്കാര്‍ പോലും എന്നെ തുറന്നുവിട്ടിരിക്കുന്നു; ജീവിതയുദ്ധത്തില്‍ ലഹരി വേണം: വിനായകന്‍

കള്ളു കുടിക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്. എനിക്കും സന്തോഷിക്കണ്ടേ

സമകാലിക മലയാളം ഡെസ്ക്

തന്റെ ജീവിതം വീട്ടുതടങ്കല്‍ പോലെയാണെന്ന് വിനായകന്‍. ഒറ്റയ്ക്ക് കഴിയുന്നതിനാല്‍ താന്‍ മദ്യത്തിന് അടിമയായെന്നും വിനായകന്‍. എല്ലാവരേയും പോലെ ജീവിക്കണമെന്ന ആഗ്രഹം തനിക്കും ഉണ്ടെന്നും എന്നാല്‍ സാധിക്കുന്നില്ലെന്നും താരം പറയുന്നു. പുതിയ സിനിമയായ കളങ്കാവലിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിനായകന്‍.

''എനിക്കും നിങ്ങള്‍ പറയുന്നത് പോലെ ജീവിക്കണമെന്നുണ്ട്. ഒരു പെണ്‍കുട്ടിയുമായി ഡിന്നറിന് പോകണം എന്നുണ്ട്. പക്ഷെ എന്നെക്കൊണ്ട് പറ്റുന്നില്ല. എനിക്കും എന്റെ പെണ്ണിന്റെ കൂടെ തിയറ്ററില്‍ പോയി സിനിമ കാണണം എന്നുണ്ട്. എന്നെക്കൊണ്ട് പറ്റുന്നില്ല. അത് എന്റെ കുഴപ്പമാണ്. എന്നെക്കൊണ്ട് കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല. പൊതുസമൂഹത്തോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. അതിനാലാണ് ഞാന്‍ വീട്ടിനകത്ത് ഇരിക്കുന്നത്. പത്തില്‍ രണ്ട് പേര്‍ തോണ്ടും, ഞാന്‍ കയറി പ്രശ്‌നം. എന്തിനാണ് വെറുതെ? അതിലും നല്ലത് വീട്ടില്‍ തന്നെയിരിക്കുന്നതാണ്'' വിനായകന്‍ പറയുന്നു.

''ഇപ്പോള്‍ ഭയങ്കര മദ്യപാനമാണ്. വീട്ടില്‍ വെറുതെ ഇരിക്കുകയാണല്ലോ. വീട്ടില്‍ ആരുമില്ല, ഞാന്‍ ഒറ്റയ്ക്കാണ്. വീട്ടു തടങ്കല്‍ പോലെയാണ്. ഡാര്‍ക്ക് കളയാന്‍ ഏറ്റവും ബെസ്റ്റ് കള്ളാണ്. കള്ളു കുടിക്കുമ്പോള്‍ ഞാന്‍ ഹാപ്പിയാണ്. എനിക്കും സന്തോഷിക്കണ്ടേ. കുറേ കള്ളു കുടിക്കുക, ഉറങ്ങുക. ഉറങ്ങാന്‍ ഇഷ്ടമാണ്. മരിക്കാനും ഇഷ്ടമാണ്. പക്ഷെ ഇപ്പോള്‍ മരിക്കണ്ട. അതിനാല്‍ ഉറങ്ങുന്നു. എല്ലാമുണ്ടായിട്ടും പുറത്തിറങ്ങാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്ത് ജീവിതമാണ്? അതിലും നല്ലത് ജയിലാണ്.'' എന്നും താരം പറയുന്നുണ്ട്.

ജീവിതം യുദ്ധമാണെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ യുദ്ധത്തില്‍ ലഹരി കൂടി വേണം. പട്ടാളത്തില്‍ ലഹരി ഇല്ലേ. നിങ്ങള്‍ അന്വേഷിച്ച് നോക്കൂ. ഇന്ത്യന്‍ പട്ടാളക്കാരോടും ഇസ്രായേല്‍ പട്ടാളക്കാരോടും ചോദിച്ചു നോക്കൂ. മുന്നില്‍ നിന്ന് യുദ്ധം ചെയ്യുന്നവര്‍ ഡ്രഗ് അടിച്ചിട്ടാണ് പോകുന്നത്. ഞാന്‍ ഒരു മുന്‍നിര പോരാളിയാണ്. എനിക്ക് എന്തും ചെയ്യാം. കാരണം ഞാന്‍ മരിക്കാന്‍ തയ്യാറായവനാണെന്നും വിനായകന്‍ പറയുന്നുണ്ട്.

എന്നെ നിയന്ത്രിക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. സത്യത്തില്‍ എനിക്ക് അത് ആവശ്യമാണ്. പക്ഷെ എന്നെ നിയന്ത്രിക്കാന്‍ ആര്‍ക്കും പറ്റുന്നില്ലെന്നും വിനായകന്‍ പറയുന്നു. എന്നെ തുറന്ന് വിട്ടേക്കുവാണ്. സര്‍ക്കാര്‍ വരെ. അതുകൊണ്ടാണ് ഞാന്‍ ഗോവയില്‍ പോകുന്നത്. അവര്‍ എന്നെ നിയന്ത്രിക്കും. ഇനഫ് ഇനഫ് എന്ന് പറയും. ഇവിടെ ഇനഫില്ല. എന്റെ നാടാണ്. മറ്റേത് വേറൊരു നാടാണ്. അവിടെ പോകുമ്പോള്‍ അറിയാം, നിയന്ത്രിച്ചില്ലെങ്കില്‍ നല്ല ഇടി കിട്ടുമെന്ന്. പക്ഷെ ഇവിടെ അതില്ലെന്നും താരം പറയുന്നു.

Vinayakan talks about the loneliness of his life. there is no one to control him that is why he shifted to Goa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം, ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി

തൈര് പുളിച്ചു പോകാതെ കൂടുതൽ ദിവസം ഇരിക്കണോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ

കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ, പത്താംക്ലാസുകാർക്ക് അപേക്ഷിക്കാം; പരീക്ഷ മലയാളത്തിലും എഴുതാം

ഇനി ഫ്രിഡ്ജില്‍ വെച്ച് ഫ്രീസ് ചെയ്ത ബ്രെഡ് കഴിക്കാം, രക്തത്തിലെ പഞ്ചസാരയെ വരുതിയിലാക്കാം

SCROLL FOR NEXT