ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

രജനീകാന്തിന്റെ ജയിലറിൽ വിനായകൻ; കാസ്റ്റിങ് വിഡിയോ

വിനായകനൊപ്പം രമ്യാ കൃഷ്ണൻ, യോ​ഗി ബാബു, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോൾ ചിത്രത്തിലെ അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രധാന വേഷത്തിലെത്തുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടാണ് കാസ്റ്റിങ് വിഡിയോ പുറത്തുവിട്ടത്. മലയാളത്തിലെ പ്രിയതാരം വിനായകൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

വിനായകനൊപ്പം രമ്യാ കൃഷ്ണൻ, യോ​ഗി ബാബു, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് വിഡിയോ പുറത്തുവിട്ടത്. രമ്യാ കൃഷ്ണന്റേയും വിനായകന്റെയും പേരുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രജനീകാന്തിന്റെ വില്ലനായാകും വിനായകൻ എത്തുകയെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.   23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

ഓ​ഗസ്റ്റ് 22നാണ് ജയിലറുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.  കണ്ണുകളിൽ ഏറെ ​ഗൗരവം നിറച്ച് കൈകൾ രണ്ടും പുറകിൽ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും അന്നേദിവസം തന്നെ ആരംഭിച്ചിരുന്നു. അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്ത് നായകനാകുന്ന ജയിലർ ജൂണ്‍ 17നാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ തമന്നയാണ് നായിക ആയി എത്തുകയെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിജയിനെ നായകനാക്കി നെൽസൺ ഒരുക്കിയ ബീസ്റ്റിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

വാളയാറിലെ ആൾക്കൂട്ടക്കൊല : അഞ്ചുപേർ അറസ്റ്റിൽ

'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ട്: കലാമണ്ഡലം സത്യഭാമ

'മക്കളിന്‍ തോഴര്‍'; കെകെ ശൈലജയുടെ ആത്മകഥ തമിഴില്‍

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം: മാനനഷ്ടത്തിന് 50 കോടി രൂപ നല്‍കണം, നോട്ടീസയച്ച് ഗാംഗുലി

SCROLL FOR NEXT