വിനീതും പ്രീതിയും ഇൻസ്റ്റ​ഗ്രാം
Entertainment

'ഒരുപാട് നല്ല മഴവില്ല് ഓർമകൾ തിരികെ'; പ്രീതിക്കൊപ്പമുള്ള ചിത്രവുമായി വിനീത്, ചാക്കോച്ചൻ കൂടി വേണമായിരുന്നുവെന്ന് ആരാധകർ

ഇപ്പോഴിതാ ദുബായിൽ വച്ച് അപ്രതീക്ഷിതമായി പ്രീതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.

Author : സമകാലിക മലയാളം ഡെസ്ക്

ദിനേശ് ബാബു സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ജാം​ഗിയാനി, വിനീത് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. വീണ എന്ന കഥാപാത്രമായി പ്രീതിയെത്തിയപ്പോൾ വിജയ് കൃഷ്ണൻ ആയി വിനീതുമെത്തി. ഇപ്പോഴിതാ ദുബായിൽ വച്ച് അപ്രതീക്ഷിതമായി പ്രീതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.

പ്രീതിയെ കണ്ടത് ഒരുപാട് മഴവില്ലോർമ്മകൾ തിരികെ കൊണ്ടുവന്നു എന്നാണ് വിനീത് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. പ്രീതിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ ഒത്തു കൂടിയപ്പോൾ ഒരുപാട് നല്ല മഴവില്ല് ഓർമകൾ തിരികെ കൊണ്ടുവന്നു, വിനീത് കുറിച്ചു.

വിനീതിന്റെയും പ്രീതിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. കുഞ്ചാക്കോ ബോബനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വില്ലനായിട്ടായിരുന്നു വേഷത്തിൽ വിനീത് എത്തിയത്.

അഭിനയിക്കുമ്പോൾ വിനീത് തനിക്ക് വിലപ്പെട്ട അറിവുകൾ പകർന്നു തന്ന് ഒരു ഉപദേശകനായി ഒപ്പമുണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ പ്രീതി പറഞ്ഞിരുന്നു. മോഡലിങ്ങിലും ബോളിവുഡ് സിനിമകളിലും തിളങ്ങിയ താരം മഴവില്ലിനു ശേഷം മലയാള സിനിമകളിലൊന്നും അഭിനയിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം