ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

800 മൈല്‍ കാല്‍നട യാത്ര, പ്രണവ് യൂറോപ്പിൽ തീർത്ഥ യാത്രയിലെന്ന് വിനീത് ശ്രീനിവാസൻ

യൂറോപ്പിൽ കാൽനടയാത്രയിലാണ് യുവതാരം എന്നാണ് വിനീത് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമകളേക്കാൾ യാത്രകളെ സ്നേഹിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ. പർവതാരോഹണം മുതൽ സാഹസികമായ നിരവധി യാത്രകളാണ് താരം നടത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന യാത്ര ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോൾ പ്രണവിന്റെ യാത്രയെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. യൂറോപ്പിൽ കാൽനടയാത്രയിലാണ് യുവതാരം എന്നാണ് വിനീത് പറഞ്ഞത്. 

'ഞങ്ങൾ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട് അതില്‍ ഇതിന്‍റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്'- പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വെളിപ്പെടുത്തൽ. 

പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം വലിയ വിജയമായിരുന്നു. ഇരുവരും അടുത്ത സൗഹൃദമാണ് പുലർത്തുന്നത്. കഴിഞ്ഞ ദിവസം ഹൃദയത്തിന്റെ നിർമാതാവ് വൈശാഖ് സുബ്ര​ഹ്മണ്യവും വിനീതിന്റെ യാത്രയെക്കുറിച്ച് പറഞ്ഞിരുന്നു. ഈ വർഷം മുഴുവൻ പ്രണവ് ട്രിപ്പിനായി മാറ്റിവച്ചിരിക്കുകയാണെന്നും അടുത്ത വർഷം അഭിനയിക്കാൻ വേണ്ടി തയ്യാറെടുക്കുകയാണെന്നുമാണ് വൈശാഖ് പറഞ്ഞത്. യൂറോപ്പ് യാത്രയിലായതിനാൽ പ്രണവിന് വൈശാഖിന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT