Vineeth Sreenivasan 
Entertainment

നന്ദഗോവിന്ദം വേദിയില്‍ വിനീതിന്റെ സര്‍പ്രൈസ് എന്‍ട്രി; ആവേശത്തിരയായി 'ഓമല്‍ കണ്‍മണി', വിഡിയോ

അരവിന്ദന്റെ അതിഥികളിലെ കൃപാകരി ദേവീയും വിനീത് ആലപിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തങ്ങളുടെ ഭജന്‍ പരിപാടിക്കിടെ കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ട് ചില സര്‍പ്രൈസ് അതിഥികളെ എത്തിക്കാറുണ്ട് നന്ദഗോവിന്ദം ഭജന്‍സ്. നന്ദഗോവിന്ദത്തിന്റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം സര്‍പ്രൈസ് എന്‍ട്രി നടത്തി ഞെട്ടിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. തിരുവനന്തപുരത്ത് നടന്ന നന്ദഗോവിന്ദത്തിന്റെ പരിപാടിയിലാണ് അപ്രതീക്ഷിതമായി വിനീതെത്തിയത്.

നന്ദഗോവിന്ദം ടീമിന്റെ അതേ വസ്ത്രം ധരിച്ചാണ് വിനീതുമെത്തിയത്. ഗായകസംഘത്തിനൊപ്പം നിരവധി പാട്ടുകള്‍ പാടുകയും ചെയ്തു. അരവിന്ദന്റെ അതിഥികളിലെ കൃപാകരി ദേവീയും, നരനിലെ ഓമല്‍ കണ്‍മണി ഇതിലെ വായുമെല്ലാം വിനീത് ആലപിക്കുന്നുണ്ട്. ഓമല്‍ കണ്‍മണി ഇതിലെ വാ പാടുന്ന വിനീതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം കെഎസ് ചിത്രയ്‌ക്കൊപ്പം ഓമല്‍ കണ്‍മണി പാടുന്ന ധ്യാന്‍ ശ്രീനിവാസന്റെ വിഡിയോ വൈറലായിരുന്നു. നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കെഎസ് ചിത്രയും വിനീത് ശ്രീനിവാസനും ചേര്‍ന്ന് പാടിയ ഗാനം ദീപക് ദേവ് ആണ് ഒരുക്കിയത്. കൈതപ്രമായിരുന്നു പാട്ടിന്റെ വരകളെഴുതിയത്. ഇന്നും കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ഗാനമാണ് ഓമല്‍ കണ്‍മണി.

Vineeth Sreenivasan makes surprise entry with Nandagovindam Bhajans. SInging Omal Kanmani gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ഭൂമിയേക്കാള്‍ 10 മടങ്ങ് വലുപ്പം, ആകാശത്ത് ഭീമന്‍ സൗരകളങ്കങ്ങള്‍, എപ്പോള്‍ കാണാം

ഭക്ഷണത്തില്‍ 20 ഉറക്കഗുളിക കലര്‍ത്തി, ഭര്‍ത്താവിനെ കൊന്ന് ബാത്ത്‌റൂമില്‍ കുഴിച്ചുമൂടി; 45 ദിവസം കഴിഞ്ഞ് കേസ് തെളിയിച്ചത് ഇങ്ങനെ

റോസ് വാട്ടർ ദിവസവും ഉപയോഗിക്കാറുണ്ടോ? ചില പാർശ്വഫലങ്ങൾ പിന്നാലെ വരും

പാലാ നഗരസഭയില്‍ പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്, പ്രമേയം പാസ്സാക്കി മണ്ഡലം കമ്മിറ്റി