മുഖ്യമന്ത്രി വിജയ്‌യെ ചോദ്യം ചെയ്ത നടന്‍ വിശാലിന് മറുപടിയുമായി തമിഴ് സിനിമാലോകം. തമിഴ്‌നാട് മന്ത്രിസഭയില്‍ എഗ്മൂര്‍ എംഎല്‍എയായ രാജ്‌മോഹനെ സിനിമാ മന്ത്രിയാക്കിയ തീരുമാനത്തെയാണ് വിശാല്‍ ചോദ്യം ചെയ്തത്. പിന്നാലെ വിജയ്ക്ക് പിന്തുണയുമായി നടന്മാരായ അരുണ്‍ വിജയ്, സിബി സത്യരാജ്, രാഘവ ലോറന്‍സ് തുടങ്ങിയവര്‍ രംഗത്തെത്തുകയായിരുന്നു.
സിനിമാ ലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള വിജയ് തന്നെ വേണമായിരുന്നു സിനിമ വകുപ്പ് മന്ത്രിയാകാനെന്നാണ് വിശാല്‍ പറഞ്ഞത്. രാജ്‌മോഹനെ സിനിമ മന്ത്രിയാക്കിയ തീരുമാനം ഹൃദയഭേദകമായിരുന്നുവെന്നും വിശാല്‍ പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രി തകര്‍ന്നിരിക്കുകയാണെന്നും രാജ്‌മോഹന് ഇന്‍ഡസ്ട്രിയില്‍ നടക്കുന്നത് എന്തെന്ന് അറിയില്ലെന്നും വിശാല്‍ ചൂണ്ടിക്കാണിച്ചു.
പിന്നാലെയാണ് വിശാലിനെതിരെ നടന്‍ അരുണ്‍ വിജയ് രംഗത്തെത്തിയത്. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നാണ് അരുണ്‍ വിജയ് പറഞ്ഞത്. പേരെടുത്ത് പറയാതെയായിരുന്നു അരുണ്‍ വിജയ്‌യുടെ പ്രതികരണം.
''ജനങ്ങളുടെ വിശ്വാസം നേടു. തെരഞ്ഞെടുപ്പില്‍ ജയിക്കൂ. ഇഷ്ടമുള്ളത് പോലെ ചെയ്‌തോളൂ. ദയവ് ചെയ്ത് തീരുമാനങ്ങളില്‍ ഇടപെടരുത്. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെന്ന നിലയില്‍ അദ്ദേഹം നമ്മുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സഹായിക്കുമെന്നുറപ്പാണ്. ദയവ് ചെയ്ത് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ മാനിക്കൂ. ഫലം കാണുന്നത് വരെ കാത്തിരിക്കുന്നു. നേരത്തെ തന്നെ തീരുമാനങ്ങളില്‍ എത്തരുത്. നല്ലത് പ്രതീക്ഷിക്കൂ'' എന്നാണ് അരുണ്‍ വിജയ് പറഞ്ഞത്.
''നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അണ്ണന്‍ വിജയ്യുടെ തീരുമാനങ്ങളെ നമുക്കേവര്‍ക്കും ബഹുമാനിക്കാം, അതിന്റെ ഫലങ്ങള്‍ പുറത്തുവരുന്നതിനായി കുറച്ചു സമയം നല്‍കാം. ഒരാള്‍ക്ക് സ്വയം തെളിയിക്കാന്‍ അവസരം നല്‍കുന്നതിന് മുന്‍പ് തന്നെ ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നത് ശരിയല്ല.നമ്മുടെ സിനിമാ വ്യവസായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ബഹുമാനപ്പെട്ട മന്ത്രി രാജ്മോഹന്‍ സാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം.'' സിബി സത്യരാജ് കുറിച്ചു.
അതേസമയം, വിജയ് യുടെ സിനിമയിലെ ഡയലോഗ് പങ്കുവച്ചായിരുന്നു ശാന്തനുവിന്റെ പ്രതികരണം. 'നിങ്ങള്‍ പഠിച്ച സ്‌കൂളില്‍ അവര്‍ ഹെഡ് മാസ്റ്ററായിരുന്നു' എന്നാണ് ശാന്തനുവിന്റെ പ്രതികരണം. വിജയ്‌യുടെ വകുപ്പ് വിഭജനം ചര്‍ച്ചയായിരിക്കുകയാണ്. യൂട്യൂബര്‍,നടന്‍, സംവിധായകന്‍ എന്നി നിലകളിലെല്ലാം സാന്നിധ്യം അറിയിച്ച വ്യക്തിയാണ് രാജ്‌മോഹന്‍. അതിനാല്‍ വിജയ്‌യുടെ തീരുമാനം തെറ്റിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates