വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബാബുരാജ് 'എടുത്തെറിഞ്ഞു', ഭിത്തിയിൽ ഇടിച്ചുവീണ് വിശാലിന് പരുക്ക്; വിഡിയോ വൈറൽ

വിശാലിനെ ബാബുരാജ് എടുത്തെറിയുന്ന സീക്വൻസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരുക്ക്. താരത്തിന്റെ 31ാം ചിത്രത്തിലെ ക്ലൈമാക്സ് ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനിടയിലാണ് തോളിന് പരുക്കേറ്റത്. മലയാളിതാരം ബാബുരാജാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിശാലിനെ ബാബുരാജ് എടുത്തെറിയുന്ന സീക്വൻസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.  

റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി. രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ട്. 

ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. അതിനിടെ വിശാലിന് പരുക്കേൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നവാ​ഗതനായ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജിയിലെ ബാബുരാജിന്റെ പ്രകടനം കണ്ടാണ് ചിത്രത്തിൽ അവസരം ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം