നടന്‍ മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ മോഹന്‍ലാലിന് ആശംസകളുമായി നടി. നിലപാടില്‍ ഉറച്ചു നിന്ന വിസ്മയയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് മാല പാര്‍വതി.വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും തുടര്‍ന്നും ഇത്തരം വിഷയങ്ങളില്‍ തന്റെ പ്രതികരണം ഇതുപോലെ തന്നെയാകുമെന്ന് കഴിഞ്ഞ ദിവസം വിസ്മയ വ്യക്തമാക്കിയിരുന്നു.
വിസ്മയയുടെ ഉറച്ച നിലപാടിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. ഇതിനിടെയാണ് മാല പാര്‍വതി പ്രതികരണവുമായെത്തിയത്. വിസ്മയയുടെ ധീരതയേയും നിലപാടുകളേയും പ്രശംസിക്കുകയാണ് മാല പാര്‍വതി. എപ്പോഴും യഥാര്‍ത്ഥ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കട്ടെ എന്നും മാല പാര്‍വതി പറയുന്നു. ആ വാക്കുകളിലേക്ക്:
''പ്രിയപ്പെട്ട വിസ്മയ, തുടക്കത്തിന് ആശംസകള്‍. നിന്റെ ശാന്തമായ കരുത്തും, ലാളിത്യവും തന്റെ ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള ധീരതയും ആരാധനയുണ്ടാക്കുന്നതാണ്. നിന്റെ യാത്രയില്‍ ഇവ എന്നും വഴിവിളക്കാകട്ടെ. സിനിമാലോകത്തെ നിന്റെ യാത്ര അര്‍ഥവത്തായ കഥാപാത്രങ്ങളും, നല്ല മനുഷ്യരും, നീ അര്‍ഹിക്കുന്ന എല്ലാ വിജയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം നിനക്കായി ശരിയായ വഴികള്‍ തുറന്നുതരട്ടെ.
ഓരോ കാലടിവെപ്പിലും നിന്നെ കാത്തുസൂക്ഷിക്കുകയും, ദീര്‍ഘവും സംതൃപ്തവും മനോഹരവുമായ ഒരു ചലച്ചിത്രജീവിതം പ്രധാനം ചെയ്യുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരി, നീ എപ്പോഴും നിന്റെ യഥാര്‍ത്ഥ വ്യക്തിത്വം കാത്തുസൂക്ഷിക്കട്ടെ, അതാണ് ഏറ്റവും വലിയ അനുഗ്രഹം. എല്ലാ സ്‌നേഹത്തോടും പ്രാര്‍ത്ഥനകളോടും ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളോടും കൂടി, മാലാ പാര്‍വതി''.
കഴിഞ്ഞ ദിവസം രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ മോഹന്‍ലാല്‍ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചുള്ള തന്റെ നിലപാടിന് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ''പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. നമ്മുടേതൊരു ജനാധിപത്യ രാജ്യമാണ്. ചോദ്യം ചെയ്യാനും, കേള്‍ക്കപ്പെടാനുമുള്ള അവകാശം നമുക്കുണ്ട്. ശക്തി പ്രയോഗിക്കുന്നതിന് പകരം ചര്‍ച്ചയാണ് വേണ്ടത്. രാഷ്ട്രീയം മനുഷ്യത്വത്തിന് അതീതമാകരുത്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും, നാളെയും ഇങ്ങനെ സംഭവിച്ചാല്‍ ഞാന്‍ പ്രതികരിക്കുക ഇങ്ങനെ തന്നെയാകും'' എന്നാണ് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates