ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഇറങ്ങിക്കഴിഞ്ഞാണ് എങ്ങനെ പോകണമെന്ന് തീരുമാനിക്കുക: വിസ്മയ മോഹന്‍ലാല്‍

എന്റേയും അപ്പുച്ചേട്ടന്റേയും യാത്രകള്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. ഒരു പ്ലാനിങ്ങുമില്ലാതെയാണ് ചേട്ടന്റെ യാത്ര
Vismaya Mohanlal, Pranav Mohanlal
Vismaya Mohanlal, Pranav Mohanlal
Updated on
1 min read

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയ മോഹന്‍സലാലും കാമറയ്ക്ക് മുന്നിലെത്തുകയാണ്. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് വിസ്മയയുടേത്. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ആത്മവിശ്വാസം ലഭിച്ചതെന്നാണ് വിസ്മയ പറയുന്നത്.

സിനിമയ്ക്ക് പുറമെ, എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലകളിലും വിസ്മയയ്ക്ക് താല്‍പര്യമുണ്ട്. യാത്രാപ്രേമിയായ വിസ്മയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകാറുണ്ട്. സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്റെ യാത്രകളും ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ യാത്രകളെക്കുറിച്ച് സംസാരിക്കുകയാണ് വിസ്മയ.

''ഞാനും അപ്പുച്ചേട്ടനും കസിന്‍സും കൂടി ഹിമാലയന്‍ യാത്ര നടത്തിയതിലെ ഓര്‍മകളാണ് ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും സുന്ദരം. മറ്റൊരു ലോകത്തു നില്‍ക്കുന്ന അനുഭവം. നടന്നു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു പട്ടിക്കുട്ടിയും വന്നു. ഏഴ് മണിക്കൂറില്‍ കൂടുതല്‍ നടന്നു. ഇടയ്ക്ക് വഴി തെറ്റിപ്പോയി. ഞങ്ങളുടെ കയ്യിലുള്ള വെള്ളവും തീര്‍ന്നു. അടുത്ത വില്ലേജ് കണ്ടപ്പോഴാണ് ആശ്വാസമായത്. അതുവരെ ആ പട്ടിക്കുട്ടിയും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഒരുപാട് നാടുകളില്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കുന്നതും മനസിനോട് ചേര്‍ന്നു നില്‍ക്കുന്നതും ഹിമാലയ യാത്ര തന്നെയാണ്'' വിസ്മയ പറയുന്നു.

''എന്റേയും അപ്പുച്ചേട്ടന്റേയും യാത്രകള്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. ഒരു പ്ലാനിങ്ങുമില്ലാതെയാണ് ചേട്ടന്റെ യാത്ര. ഇറങ്ങിക്കഴിഞ്ഞാണ് ആ സ്ഥലത്തേക്ക് എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത്. എത്തിക്കഴിഞ്ഞേ താമസിക്കാനുള്ള സ്ഥലം ഉണ്ടോ എന്ന് തിരയൂ. അതില്‍ രസമുണ്ടെന്നാണ് പറയുക. പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്ത ശേഷമേ ഇറങ്ങുകയുള്ളൂ. അപ്പുച്ചേട്ടന്‍ യാത്രയില്‍ മിനിമലിസ്റ്റാണ്. ഞാന്‍ കംഫര്‍ട്ടബിള്‍ സോണില്‍ നില്‍ക്കുന്ന ആളും'' വിസ്മയ പറയുന്നു.

Vismaya Mohanlal, Pranav Mohanlal
'ഹൃത്വിക്, പങ്കാളിയെ ഇങ്ങനെ അപമാനിക്കരുത്, എരിതീയില്‍ എണ്ണ ഒഴിക്കരുത്'; നടന് മറുപടിയുമായി കങ്കണ
Vismaya Mohanlal, Pranav Mohanlal
'എന്റെ പുസ്തകം ഓര്‍ത്തതിന്, പടത്തിന് പേരിട്ടതിന്'; ഷാഹി കബീറിന് നന്ദി പറഞ്ഞ് എഴുത്തുകാരന്‍
Vismaya Mohanlal, Pranav Mohanlal
'മാസത്തില്‍ അഞ്ചാറ് തവണ ലൈംഗമായി വഴങ്ങണം, ചോദിച്ച പണം തരാം'; പ്രമുഖനെതിരെ യുവനടി
Summary

Vismaya Mohanlal recalls her travel experiences with brother Pranav Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Vismaya Mohanlal
Vismaya weight loss journey
Vismaya Mohanlal, Pranav Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com