mammootty ഫയല്‍
Entertainment

'ബീഡിയും വലിച്ച് നടക്കുന്ന ഇവന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാനോ?'; ആദ്യം കടുപ്പിക്കും, പിന്നെ മഞ്ഞുപോലെ ഉരുകുന്ന മമ്മൂട്ടി!

നീ എന്താണ് മമ്മൂട്ടിയെപ്പറ്റി വിചാരിച്ചിരിക്കുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് വികെ ശ്രീരാമനുള്ളത്. കഴിഞ്ഞ ദിവസം മമ്മൂട്ടി രോഗാവസ്ഥയില്‍ നിന്നും തിരിച്ചുവരുന്നതിന്റെ സന്തോഷം പങ്കിട്ട ശ്രീരാമന്റെ കുറിപ്പ് വൈറലായിരുന്നു. സിനിമയിക്ക് അപ്പുറമുള്ളൊരു സൗഹൃദമാണ് മമ്മൂട്ടിയുടേയും ശ്രീരാമന്റേയും. താരത്തിന് അപ്പുറം മമ്മൂട്ടിയെന്ന മനുഷ്യനെ ഏറ്റവും അടുത്തറിയുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ശ്രീരാമന്‍.

മമ്മൂട്ടിയുടെ രസകരമായ പല കഥകളും ശ്രീരാമന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ആദ്യം കടുപ്പിച്ച് സംസാരിക്കുമെങ്കിലും പിന്നീടൊരു മഞ്ഞുപോലെ അലിയുന്ന ആളാണ് മമ്മൂട്ടിയെന്നാണ് ശ്രീരാമന്‍ പറയുന്നത്. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതുപോലൊരു അനുഭവം പങ്കിടുകയാണ് ശ്രീരാമന്‍.

''ടിവി ചന്ദ്രന്റെ സിനിമയില്‍ മൂപ്പരുടെ ഡേറ്റ് വേണമെന്ന് പറഞ്ഞപ്പോള്‍ എന്നെ ചീത്ത പറഞ്ഞു. നീ എന്താണ് മമ്മൂട്ടിയെപ്പറ്റി വിചാരിച്ചിരിക്കുന്നത്? ബീഡിയും വലിച്ച് നടക്കുന്ന ഇവന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്നോ? നീ എന്താണ് മമ്മൂട്ടിയെപ്പറ്റി വിചാരിച്ചിരിക്കുന്നതെന്ന് പറ! ഞാന്‍ പറഞ്ഞു, നിങ്ങള്‍ നടനും അയാള്‍ സംവിധായകനുമാണ്. അയാള്‍ കഥ പറയുമ്പോള്‍ നിങ്ങള്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞോളൂ, എന്തിനാണ് എന്റെ മെക്കിട്ട് കേറുന്നതെന്ന് ഞാന്‍ ചോദിച്ചു'' ശ്രീരാമന്‍ പറയുന്നു.

''സുലുതാത്തയുണ്ട് അപ്പോള്‍ കൂടെ. അവര്‍ ചായയിട്ടു കൊണ്ടിരിക്കെ തന്നെ ശ്രീരാമേട്ടന്‍ പറയുന്നത് ശരിയല്ലേ വേണ്ടെങ്കില്‍ വേണ്ടെന്ന് പറഞ്ഞാല്‍ പോരെയെന്ന് ചോദിച്ചു. ഓ നീയൊക്കെ ബുദ്ധി ജീവിയാണല്ലോ, നിങ്ങള്‍ ബുദ്ധി ജീവികളുടെ സിനിമയില്‍ ഞാന്‍ അഭിനയിക്കണോ എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തോട് വരാന്‍ പറയൂ എന്നൊക്കെ പറഞ്ഞ് കളിയാക്കി. രണ്ടും കല്‍പ്പിച്ച് ഞാന്‍ ചന്ദ്രനോട് വരാന്‍ പറഞ്ഞു. ചന്ദ്രന്‍ കഥ പറയാന്‍ നേരെ അദ്ദേഹം ചെറുതായി ശ്രദ്ധിക്കാന്‍ തുടങ്ങി''.

''അപ്പോഴേക്കും ഞാന്‍ പുറത്തിറങ്ങി. അവസാനം എനിക്ക് അഭിനയിക്കാന്‍ പറ്റില്ല എന്ന് അദ്ദേഹം പറയുന്നത് കാണ്ടല്ലോ എന്ന് കരുതിയാണ്. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു. എന്റെ റൂമിലേക്ക് വിളി വന്നു. എടാ ആ കഥ തരക്കേടില്ലല്ലോ, അയാളും എന്ന് പറഞ്ഞു. അവന്‍ ആ കഥ മുഴുവന്‍ അത്രനേരവും നിന്നാണ് പറഞ്ഞത്. അത് അദ്ദേഹത്തിന് ഇഷ്ടമായി. കഥയും ഇഷ്ടമായി. അങ്ങനെയാണ് ആ സിനിമയ്ക്ക് ഡേറ്റ് കൊടുക്കുന്നത്. അത്രയേയുള്ളൂ അദ്ദേഹം. ആദ്യത്തെ വര്‍ത്തമാനം കേട്ടാല്‍ നമ്മള്‍ കരുതും ജീവിതത്തില്‍ നേരെയാകില്ല എന്ന്'' എന്നാണ് വികെ ശ്രീരാമന്‍ പറയുന്നത്.

VK Sreeraman on Mammootty and his character. recalls how he said ok to TV Chandran's movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി