തബു സ്ക്രീൻഷോട്ട്
Entertainment

'ആ പാട്ട് കഴിഞ്ഞപ്പോൾ ഷാരൂഖ് വിലപിടിപ്പുള്ള സമ്മാനങ്ങൾ തന്നു'; തുറന്ന് പറഞ്ഞ് തബു

ഫറയ്ക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അത് ഭയങ്കര രസമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അജയ് ദേവ്ഗണിനൊപ്പമുള്ള ഔറൊൻ മേ കഹൻ ദം ഥാ എന്ന ചിത്രമാണ് തബുവിന്റേതായി ഇനി പുറത്തുവരാനുള്ളത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. ഒരു അഭിമുഖത്തിൽ ഷാരൂഖിനൊപ്പം അഭിനയിച്ചതിനേക്കുറിച്ച് പറയുകയാണ് താരമിപ്പോൾ. ഓം ശാന്തി ഓം എന്ന സിനിമയിലെ ദീവാം​ഗി ദീവാം​ഗി എന്ന ​ഗാനരം​ഗത്തിലാണ് ഷാരൂഖിനൊപ്പം തബു എത്തിയത്.

'തന്നെയും ഷാരൂഖിനെയും സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ ഒരുപാട് പേർക്ക് ആഗ്രഹമുണ്ടെന്ന് തബു പറഞ്ഞു. ദീവാം​ഗി ദീവാം​ഗി എന്ന ​ഗാനരം​ഗത്തേക്കുറിച്ചും തബു പറഞ്ഞു. ഞങ്ങൾ എല്ലാവരുമെത്തിയ ഒരു ഷോട്ട് ഉണ്ടായിരുന്നു. ഫറയ്ക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അത് ഭയങ്കര രസമായിരുന്നു. അവർ എനിക്ക് മികച്ച വസ്ത്രങ്ങളും മുടിയും മേക്കപ്പും എല്ലാം ഒരുക്കി തന്നു. ഷാരൂഖ് ഖാൻ ഞങ്ങൾക്ക് വളരെ വിലപിടിപ്പുള്ള സമ്മാനങ്ങളും തന്നു'- തബു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചോപ്ര, റാണി മുഖർജി, ജൂഹി ചൗള, രേഖ, ശിൽപ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ​ഗാനരം​ഗത്തിൽ അണിനിരന്നിരുന്നു. ദീപിക പദുക്കോണിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ജൂലൈ അഞ്ചിനാണ് ഔറൊൻ മേ കഹൻ ദം ഥാ റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT