Manju Warrier ഫെയ്സ്ബുക്ക്
Entertainment

ഭാവനയുടെ സിനിമ കാണാന്‍ വന്ന മഞ്ജുവിന്റെ കഴുത്തിലെ മഞ്ഞ സ്റ്റിക്കര്‍ എന്തിന്? ആശങ്കയോടെ ആരാധകര്‍

സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങളോട് മഞ്ജു ഇതുവരേയും പ്രതികരിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് ഭാവന നായികയായ അനോമി തിയേറ്ററുകളിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ഭാവന നായികയായി എത്തുന്ന മലയാള ചിത്രമാണ് അനോമി. ത്രില്ലര്‍ ചിത്രത്തില്‍ റഹ്മാനടക്കമുള്ളവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനോമി കാണാന്‍ നടി മഞ്ജു വാര്യരുമെത്തിയിരുന്നു.

ഭാവനയുടെ സിനിമയാകുമ്പോള്‍ തനിക്ക് വരാതിരിക്കാനാകില്ലെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. മഞ്ജുവും ഭാവനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തന്റെ സിനിമ കാണാന്‍ വന്ന മഞ്ജുവിനെ ഭാവന കെട്ടിപ്പിടിച്ച് നന്ദി അറിയിക്കുന്നുണ്ട്.

മഞ്ജുവിന്റെ സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വെള്ള ടീ ഷര്‍ട്ടും പാന്റ്‌സുമായിരുന്നു മഞ്ജു ധരിച്ചിരുന്നത്. മഞ്ജുവിന്റെ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലുടക്കി. മഞ്ജുവിന്റെ കഴുത്തിലെ പാച്ച് ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്.

കഴുത്തിലായി മഞ്ഞ നിറത്തിലുള്ളൊരു പാച്ച് ഒട്ടിച്ചിരുന്നു മഞ്ജു വാര്യര്‍. ഇത് എടുത്തു കാണിക്കുന്ന വിഡിയോകള്‍ പ്രചരിച്ചതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. എന്തിനാണ് മഞ്ജു പാച്ച് ഒട്ടിച്ചതെന്നും താരത്തിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോ എന്നുമൊക്കെ ചോദിച്ച് നിരവധി പേരാണ് വിഡിയോയുടെ താഴെയെത്തുന്നത്.

സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങളോട് മഞ്ജു ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ജുവിന്റെ കഴുത്തില്‍ കണ്ട പാച്ച് ബ്ലഡ് ടെസ്റ്റ്, ഇഞ്ചക്ഷന്‍, ബയോപ്‌സി, സ്‌കിന്‍ പ്രൊസീജ്യര്‍ തുടങ്ങിയവയ്ക്ക് ശേഷം ഒട്ടിയ്ക്കുന്നവയാണ്. മസില്‍ പിടുത്തമുണ്ടെങ്കിലും വേദനയുണ്ടെങ്കിലും ഇത്തരം പാച്ചുകള്‍ ഒട്ടിക്കാറുണ്ടെന്നും പറയപ്പെടുന്നു. സ്‌കിനിന് പുറത്തുളള അരിമ്പാറ, മറുക് തുടങ്ങിയ നീക്ക ചെയ്ത ശേഷം ഇങ്ങനെ ഒട്ടിക്കാറുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം എമ്പുരാന്‍ ആണ് മഞ്ജു വാര്യര്‍ ഒടുവിലായി അഭിനയിച്ച സിനിമ. പിന്നാലെ താരത്തെ ആരോ എന്ന ഷോര്‍ട്ട് ഫിലിമിലും കണ്ടിരുന്നു. തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സ്, ഹിന്ദി ചിത്രം അമേരികി പണ്ഡിറ്റ് എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ള സിനിമകള്‍.

What is the yellow patch in Manju Warrier's neck? Fans are worried as the actress video from Anomie theatre visit gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ഒപ്പുവെച്ചത് 118 എംപിമാര്‍

മാരാമണ്‍ കണ്‍വെന്‍ഷനെ ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവാക്കി

'14 വയസില്‍ ഇജ്ജാതി ബാറ്റിങ്...!' വൈഭവ് സൂപ്പര്‍ സ്റ്റാറെന്ന് ജോസ് ബട്‌ലര്‍

കണ്ണേറു തട്ടാതിരിക്കാൻ കൺമഷി! കുഞ്ഞിക്കണ്ണുകളോട് ഇങ്ങനെ ദ്രോഹം ചെയ്യരുത്

ഇത് ഒരൊന്നൊന്നര 'ഇന്ത്യൻ മിഷ് മാഷ്'; ഹൃതിക്കിന്റെ പോസ്റ്റ്-വ‍ർക്ക്ഔട്ട് ഭക്ഷണം വൈറൽ

SCROLL FOR NEXT