അനിൽ നെടുമങ്ങാട്, കനി കുസൃതി/ ഫേയ്സ്ബുക്ക് 
Entertainment

'മരിച്ചുവെന്നു കണ്ടു അനിലേട്ടാ, ഞാൻ കരഞ്ഞു ഉണർന്നു'; കനി അന്നു കണ്ട സ്വപ്നം

അനിലുമായുള്ള മെസേജിന്റെ സ്ക്രീൻഷോട്ടാണ് പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ കാലത്തിനിടയിൽ മലയാളികൾക്ക് ഒരു‌പിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നടൻ അനിൽ നെടുമങ്ങാട് വിടപറയുന്നത്. സിനിമ മേഖലയിലുള്ള നിരവധി പേരുമായി മികച്ച സൗഹൃദവും അ​ദ്ദേഹം സൂക്ഷിക്കുന്നുണ്ട്. അദ്ദേഹവുമായുള്ള ഓർമകൾ നിരവധി പേരാണ് പങ്കുവെച്ചുത്. ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത് നടി കനി കുസൃതിയുടെ പോസ്റ്റാണ്. 

അനിലുമായുള്ള മെസേജിന്റെ സ്ക്രീൻഷോട്ടാണ് പങ്കുവെച്ചിരിക്കുന്നത്. അനിലേട്ടൻ മരിക്കുന്നതായി താൻ സ്വപ്നം കണ്ടുവെന്ന് മെസേജിലൂടെ അറിയിക്കുകയാണ് കനി. ചേട്ടന് ഓകെ അല്ലെ ഞാൻ ഇന്നലെ സ്വപ്നം കണ്ട് എന്നാണ് കനി പറയുന്നത്. മരിച്ചെന്നാണോ സ്വപ്നം കണ്ടത് എന്നായിരുന്നു അനിലിന്റെ ചോദ്യം. അതിനൊപ്പം താൻ ഓകെയാണെന്നും വ്യക്തമാക്കുന്നുണ്ട്. മരിച്ചെന്ന് കണ്ടെന്നും കരഞ്ഞു എഴുന്നേറ്റെന്നുമാണ് കനി മറുപടിയായി കുറിക്കുന്നത്. 

2018 ഫെബ്രുവരി 13നാണ് ഇരുവരും നടത്തിയ സംഭാഷണമാണ് ഇത്. അനിൽ തന്നെയാണ് ഇതിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. "മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ... പേടിക്കണ്ട നീ വന്നിട്ടേ ചാകു" എന്ന അടിക്കുറിപ്പിലാണ് അനിൽ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മരണവാർത്ത വന്നതിന് പിന്നാലെ കനിയും ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ