ഇമ്രാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാം
Entertainment

'വീട് പണിയാൻ നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്ര പണം?'; മറുപടിയുമായി ഇമ്രാന്‍ ഖാന്‍

താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആ പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

വര്‍ഷങ്ങളായി താന്‍ വീടിന്റെ പണിയിലായിരുന്നെന്നാണ് താരം പോസ്റ്റില്‍ പറയുന്നത്. വീട് സ്വയം ഡിസൈന്‍ ചെയ്തതാണെന്നും താരം വ്യക്തമാക്കിയിരുന്നു. വീട് പണിയാന്‍ എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ കമന്റിന് മറുപടിയുമായി താരം എത്തി. 2000ന്റെ പകുതിയില്‍ ഞാന്‍ കുറച്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം മറുപടിയായി കുറിച്ചത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രകൃതി മനോഹരമായ സ്ഥലത്താണ് താരം വീട് നിര്‍മിച്ചിരിക്കുന്നത്. സ്ഥലം വാങ്ങിയതു മുതലുള്ള ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ജാനേ തൂ യേ ജാനേനാ, ഡല്‍ഹി ബെല്ലി, ലക്ക്, മേരെ ബ്രദര്‍ കി ദുല്‍ഹന്‍ തുടങ്ങിയ സിനിമകളിലാണ് ഇമ്രാന്‍ ഖാന്‍ വേഷമിട്ടിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT