Sanjay Kapur ഫയല്‍
Entertainment

10300 കോടി സ്വത്ത്, നല്ലച്ഛനാകാന്‍ കോച്ച്‌; മരണം തേനീച്ചയെ വിഴുങ്ങി; ആരാണ് കരിഷ്മയുടെ മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂര്‍?

ആരാണ് കരിഷ്മയുടെ മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂര്‍?

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ് നടി കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവ് സഞ്ജയ് കപൂറിന്റെ (Sanjay Kapur) മരണം. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്. വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ വച്ചായിരുന്നു മരണം. പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങുകയും ഈച്ച തൊണ്ടയില്‍ കുത്തിയതോടെ ശ്വാസ തടസമുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പിന്നീട് ഗ്രൗണ്ടിന് പുറത്തേക്ക് പോയ സഞ്ജയ് കപൂറിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിസിനസ് ഭീമനായ സഞ്ജയ് കപൂര്‍ മൊബിലിറ്റി ടെക്‌നോളജി കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനാണ്. രാജ്യത്തിന് അകത്തും പുറത്തും പടര്‍ന്നു കിടക്കുന്നതാണ് സോന കോംസ്റ്റാറിന്റെ സാമ്രാജ്യം.

2003 ലാണ് സഞ്ജയ് കപൂറും കരിഷ്മ കപൂറും വിവാഹിതരാകുന്നത്. ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളായ കരിഷ്മയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2014 ല്‍ കരിഷ്മ സഞ്ജയുമായുള്ള ബന്ധം വേര്‍ പിരിയാന്‍ തീരുമാനിച്ചു. 2016 ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.

ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് കരിഷ്മ കപൂറിന്റേയും സഞ്ജയ് കപൂറിന്റേയും വിവാഹ മോചനം. സഞ്ജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് കോടതിയില്‍ കരിഷ്മ ഉന്നയിച്ചത്. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും മക്കളായ സമൈറയുടേയും കിയാന്റേയും ജീവിതത്തിന്റെ ഭാഗമായി തന്നെ തുടര്‍ന്നിരുന്നു സഞ്ജയ്. കരിഷ്മയുമായി പിരിഞ്ഞ ശേഷം സഞ്ജയ് മോഡല്‍ പ്രിയ സച്‌ദേവിനെ വിവാഹം കഴിച്ചു. പ്രിയയ്ക്കും സഞ്ജയ്ക്കും രണ്ട് മക്കളാണുള്ളത്.

ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ ലീഡിംഗ് കമ്പനികളില്‍ ഒന്നിന്റെ ഉടമ കൂടിയായിരുന്നു സഞ്ജയ് കപൂര്‍. തന്റെ അച്ഛന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്‌സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ഇവര്‍ക്ക് ഫാക്ടറികളുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ശ്രമം നടത്തി വരികയായിരുന്നു സഞ്ജയ് കപൂര്‍. ഇതിന്റെ ഭാഗമായി കരിഷ്മ കപൂറുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാനെത്തുന്ന വീഡിയോ വൈറലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട മാതാപിതാക്കളാകാന്‍ താനും ഭാര്യയും ലൈഫ് കോച്ചിനെ നിയമിച്ചതായും ഈയ്യടുത്ത് സഞ്ജയ് പറഞ്ഞിരുന്നു.

അതേസമയം മരിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള സഞ്ജയ് കപൂറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധക്കപ്പെടുന്നുണ്ട്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായിരുന്നു സഞ്ജയ് കപൂറിന്റെ പോസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT