I, Nobody Instagram
Entertainment

എന്തുകൊണ്ട്‌ പോസ്റ്ററില്‍ ആദ്യം പാര്‍വതിയുടെ പേര്? കാരണം വ്യക്തമാക്കി പൃഥ്വിരാജ്

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ജൂലൈ 9ന് പ്രദര്‍ശനത്തിനെത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

താനും വര്‍ഷങ്ങള്‍ക്കിപ്പുറം പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഐ, നോബഡി'. മുന്‍പ് ഇരുവരും ഒരുമിച്ചെത്തിയ 'എന്നു നിന്റെ മൊയ്തീന്‍', 'കൂടെ', 'മൈ സ്റ്റോറി' എന്നീ ചിത്രങ്ങള്‍ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ പൃഥ്വിരാജിനും മുകളില്‍ പാര്‍വതിയുടെ പേര് നല്‍കിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. 'ഗലാട്ട പ്ലസ്' യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശദീകരണം നല്‍കിയത്.

'ഇത് താരപദവിയുടെ പ്രശ്‌നമല്ല. ബോധപൂര്‍വമെടുത്ത തീരുമാനമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നാണ് പാര്‍വതി അവതരിപ്പിക്കുന്നത്. അതേസമയം സിനിമയുടെ നിര്‍മ്മാതാവും ഞാനാണ്. പോസ്റ്ററില്‍ തന്നെ 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്', 'സുപ്രിയ മേനോന്‍ പ്രസന്റ്‌സ്', 'പൃഥ്വിരാജ് സുകുമാരന്‍ ഇന്‍' എന്നിങ്ങനെ തന്റെ പേര് പലതവണ വരുന്നുണ്ട്. അതിനാല്‍ വീണ്ടും സ്വന്തം പേര് മുന്നില്‍ വയ്‌ക്കേണ്ട കാര്യമില്ലെന്ന് തോന്നി. പകരം പാര്‍വതിയുടെ പേര് ആദ്യം വെക്കുന്നതിലൂടെ അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ബഹുമാനമാണത്' -പൃഥ്വിരാജ് പറഞ്ഞു.

പാര്‍വതിയുടെ സിനിമയോടുള്ള സമീപനത്തെയും പൃഥ്വിരാജ് പ്രശംസിച്ചു. മികച്ച അഭിനേത്രി മാത്രമല്ല, സിനിമയെയും തിരക്കഥകളെയും വളരെ ആഴത്തില്‍ മനസ്സിലാക്കുന്ന കലാകാരിയാണ് പാര്‍വതിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിനിമയില്‍ തനിക്ക് എത്ര രംഗങ്ങളുണ്ടെന്നതല്ല, ആ തിരക്കഥയ്ക്ക് മികച്ച സിനിമയായി മാറാനുള്ള സാധ്യതയാണ് പാര്‍വതി വിലയിരുത്തുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. വര്‍ഷങ്ങളായി അടുത്തറിയുന്ന വ്യക്തിയായ പാര്‍വതി ഒരുനാള്‍ മികച്ച സംവിധായികയായി മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഇരുവരും തമ്മിലുള്ള പരസ്പര ബഹുമാനവും സൗഹൃദവും വീണ്ടും വ്യക്തമാക്കുന്നതാണ് പൃഥ്വിരാജിന്റെ വാക്കുകളെന്നാണ് ആരാധകരുടെ പ്രതികരണം. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ, നോബഡി'യില്‍ ഹക്കീം ഷാജഹാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'കെട്ട്യോളാണ് എന്റെ മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങള്‍ക്കുശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജൂലൈ 9ന് പ്രദര്‍ശനത്തിനെത്തും.

 Why does Parvathy's name come first on the 'I, Nobody' poster? Prithviraj answers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

ജാമ്യത്തിൽ ഇറങ്ങി 10 വർഷത്തോളം മുങ്ങി നടന്നു; പീഡനം, കഞ്ചാവ് കേസുകൾ; 2 പ്രതികൾ പിടിയിൽ

മറഡോണ വാഴുന്ന, അർജന്റീനയുടെ ഫുട്ബോൾ ആകാശത്ത് 'ലാ സ്കലോനെറ്റ' എഴുതിയ സുവർണ ചരിത്രം!

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ അനുമതി, ജാഗ്രതാ നിര്‍ദേശം