സായ് പല്ലവി  ഇൻസ്റ്റ​ഗ്രാം
Entertainment

നായകനൊപ്പം പ്രാധാന്യമില്ല; ലിയോയിലെ വേഷം സായ് പല്ലവി വേണ്ടെന്ന് വച്ചതിന് പിന്നിൽ?

റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസിന് ഇന്നും ആരാധകരേറെയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടിയാണ് സായ് പല്ലവി. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം വളരെ പെട്ടെന്ന് തന്നെ സായ് പല്ലവി പ്രേക്ഷക മനസിൽ ചേക്കേറുകയും ചെയ്തു. ഡാൻസിലുള്ള സായ് പല്ലവിയുടെ ഫ്ലെക്സിബ്ലിറ്റിയും എടുത്തു പറയേണ്ട ഒന്നാണ്. റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസിന് ഇന്നും ആരാധകരേറെയാണ്.

സിനിമയിൽ അഭിനയിക്കുന്ന കാര്യത്തിലും പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്ന കാര്യത്തിലുമൊക്കെ തന്റേതായ നിലപാട് എപ്പോഴും കാത്തു സൂക്ഷിക്കാറുണ്ട് സായ് പല്ലവി. നിരവധി സിനിമകളും സായ് പല്ലവി നിരസിച്ചിട്ടുണ്ട്. ദളപതി വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോയിലേക്ക് ആദ്യം നായികയായി പരി​ഗണിച്ചത് സായ് പല്ലവിയെ ആയിരുന്നു.

വിജയ് അവതരിപ്പിച്ച പാർഥിപൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ സത്യ പാർഥിപൻ എന്ന റോളിലേക്കാണ് നടിയെ പരി​ഗണിച്ചത്. എന്നാൽ സിനിമയിൽ നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ അഭിനയിക്കൂ എന്ന് സായ് പല്ലവി അറിയിച്ചിരുന്നു. മാത്രമല്ല താരതമ്യേന ചെറുതും, സ്ക്രീൻ ടൈം കുറഞ്ഞ കഥാപാത്രമാണ് ഇതെന്ന് മനസിലായതോടെ സായ് പല്ലവി ആ ഓഫർ നിരസിക്കുകയായിരുന്നു.

ഒടുവിൽ തൃഷയെ ഈ കഥാപാത്രത്തിനായി സമീപിക്കുകയും അവർ ആ സിനിമ ചെയ്യുകയുമായിരുന്നു. നാ​ഗ ചൈതന്യയ്ക്കൊപ്പമെത്തിയ തണ്ടേൽ ആണ് സായ് പല്ലവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT