Aswanth Kok, Aneesh Gopal and Varna Aneesh 
Entertainment

'ഇപ്പോ എങ്ങനെ ഇരിക്കണ്'; അശ്വന്ത് കോക്കിന്റെ അറസ്റ്റില്‍ നടന്‍ അനീഷിന്റെ ഭാര്യ

'നീ വെള്ളമടിച്ചിട്ടാണ് റിവ്യു പറയുന്നത്. സത്യമല്ലേ?'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബര്‍ അശ്വന്ത് കോക്ക് പിടിയിലായതില്‍ പ്രതികരിച്ച് നടന്‍ അനീഷ് ഗോപാലിന്റെ ഭാര്യ. അശ്വന്ത് കോക്കിനെക്കുറിച്ച് മുമ്പ് അനീഷ് പറഞ്ഞിട്ടുള്ള വാക്കുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു വര്‍ണ അനീഷിന്റെ പ്രതികരണം. നേരത്തെ അശ്വന്തിന്റെ റിവ്യുവിനെതിരെ അനീഷും വര്‍ണയും രംഗത്തെത്തിയിരുന്നു.

''അശ്വന്ത് കോക്കിനോടാണ് പറയുന്നത്. റിവ്യു പറയുമ്പോള്‍ നീ വെള്ളമടിച്ചിട്ടാണ് പറയുന്നത്. സത്യമല്ലേ? ഞാനവനെ ഫോണ്‍ ചെയ്തു. അപ്പോള്‍ അവന്‍ എന്നോട് പറയുകയാണ്, ഞാന്‍ രണ്ടെണ്ണം അടിച്ചിട്ട് ഒരു ഓളത്തില്‍ പറഞ്ഞു പോയതാണെന്ന്'' എന്നാണ് വര്‍ണ പങ്കുവച്ച വിഡിയോയില്‍ അനീഷ് പറയുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

പഴയ അഭിമുഖത്തില്‍ നിന്നുള്ള അനീഷിന്റെ വാക്കുകളും, പൊലീസ് പിടിയിലാകുന്ന അശ്വന്ത് കോക്കിന്റെ ദൃശ്യങ്ങളും കോര്‍ത്തിണക്കിയ വിഡിയോയാണ് വര്‍ണ പങ്കുവച്ചിരിക്കുന്നത്. ''ഇപ്പോ എങ്ങനെ ഇരിക്കണ്'' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് വര്‍ണ അനീഷ് പ്രതികരിക്കുന്നത്. വര്‍ണയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ വിവാഹ് എന്ന ചിത്രത്തിന്റെ റിവ്യുവില്‍ അശ്വന്ത് കോക്ക് അനീഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അശ്വന്തിനെതിരെ അനീഷും വര്‍ണയും രംഗത്തെത്തിയിരുന്നു. അശ്വന്ത് കോക്ക് നടത്തിയ വ്യക്തിഹത്യ കുട്ടികളെയടക്കം ബാധിച്ചുവെന്നാണ് അനീഷ് പറഞ്ഞത്. റിവ്യുവിലെ അധിക്ഷേപങ്ങള്‍ ഏല്‍പ്പിച്ച മാനസികാഘാതങ്ങളില്‍ നിന്നും പുറത്ത് കടക്കാന്‍ വര്‍ണയ്ക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം വേണ്ടി വന്നുവെന്നും അനീഷ് പറഞ്ഞിരുന്നു.

അതേസമയം, മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അശ്വന്ത് കോക്കിന് ജാമ്യം ലഭിച്ചു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. അശ്വന്ത് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളില്‍ തട്ടി നിര്‍ത്താതെ പോയെന്നാണ് പരാതി. നാട്ടുകാരാണ് യൂട്യൂബറെ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്.

Varna Aneesh, wife of actor Aneesh Gopal makes fun of Aswanth Kok as he gets caught for drunken drive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗോള്‍ഡന്‍ നീരു', ഏഷ്യന്‍ റെക്കോര്‍ഡ്; ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണം!

ആറളം ഫാമിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണും: കാടുമൂടിയ കൃഷിയിടങ്ങൾ വീണ്ടെടുക്കും; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ് മന്ത്രി കെ.എ. തുളസി

'100 സെഞ്ച്വറി അടിക്കും, കോഹ്‍ലിയേക്കാൾ മികച്ച ബാറ്റർ ഇല്ല'

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

മൊബൈല്‍ കണക്ഷന്‍; ജിയോയും എയര്‍ടെലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, 1.3 ശതമാനത്തിന്റെ വ്യത്യാസം മാത്രം, കേരളത്തില്‍ മുന്നില്‍ ആര്?