Entertainment

'ഇതിലും അണ്ണൻ മരിക്കുമോ?' കമന്റ് ബോക്സ് നിറഞ്ഞ് ചോദ്യം; മറുപടിയുമായി സന്തോഷ് കീഴാറ്റൂർ

സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തില്‍ സന്തോഷ് അഭിനയിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെറിയവേഷങ്ങളിൽ പോലും മികച്ച പ്രകടനം നടത്തി കയ്യടി നേടാറുള്ള നടനാണ് സന്തോഷ് കീഴാറ്റൂർ. എന്നാൽ സോഷ്യൽ മീഡിയയിൽ താരം ട്രോളുകളിൽ നിറയുന്നത് സിനിമകളിലെ അകാല മരണങ്ങളുടെ പേരിലാണ്. അഭിനയിക്കുന്ന സിനിമകളിലെല്ലാം സന്തോഷ് മരിക്കുമെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം. ഇത്തരത്തിലുള്ള നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ കയ്യടി നേടുന്നത് ആരാധകർക്ക് നൽകിയ മറുപടിയുടെ പേരിലാണ്. 

സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രത്തില്‍ സന്തോഷ് അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു. 'ഇതിലും അണ്ണൻ ക്ലൈമാക്സിൽ മരിക്കുമോ' എന്നായിരുന്നു ഇതിനു താഴെ വന്ന ഒരു ആരാധകന്റെ ചോദ്യം. രസകരമായിട്ടാണ് ഇതിന് താരം മറുപടി നൽകിയത്. 'ഇങ്ങനെ കൊല്ലാതെ' എന്ന്. എന്നാൽ ആരാധകർ വിടാൻ തയാറായിരുന്നില്ല. 'ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ പുള്ളി നേരത്തേ മരിക്കും എന്നായി മറ്റൊരാളുടെ കമന്റ്. ഇതിന് 'താങ്കൾക്ക് എല്ലാരും മരിക്കുന്നതാ ഇഷ്ടം അല്ലെ എന്ത് മനുഷ്യനാടോ താൻ' എന്നായിരുന്നു താരത്തിന്റെ മറുപടി. 'വെടികൊണ്ടായിരിക്കും അല്ലേ' എന്ന മറ്റൊരാളുടെ ചോദ്യത്തിന് 'അല്ല ചക്ക തലയില്‍ വീണിട്ടാണെ'ന്നും സന്തോഷ് കുറിച്ചിട്ടുണ്ട്. 

നാടക കലാകാരനായിരുന്ന സന്തോഷ് കീഴാറ്റൂർ ശ്രദ്ധിക്കപ്പെടുന്നത് ദുൽഖറിന്റെ വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ താരത്തിന്റെ അച്ഛനായ സന്തോഷ് ആത്മഹത്യ ചെയ്യുന്നതായാണ് കാണിക്കുന്നത്. പിന്നീട് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലും അഭിനയിച്ചു. 'മുരുകന്‍റെ' അച്ഛനായെത്തിയ സന്തോഷിനെ പുലി പിടിക്കുന്നതായാണ് കാണിക്കുന്നത്. അതിന് പിന്നാലെ വന്ന ചില ചിത്രങ്ങളിലെ കഥാപാത്രങ്ങളും മരിച്ചതോടെയാണ് ട്രോളന്മാർ ഏറ്റെടുക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT