സതീഷ് കൗശിക്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ഗുളികകൾ നൽകി നടൻ സതീഷ് കൗശിക്കിനെ കൊന്നത് തന്റെ ഭർത്താവ്'; ആരോപണവുമായി കൂബർ ​ഗ്രൂപ്പ് ഡയറക്ടറുടെ ഭാര്യ

പണം തിരികെ ചോദിച്ചതിന് തന്റെ ഭർത്താവ് സതീഷ് കൗശിക്കിനെ കൊന്നുവെന്ന് ആരോപിച്ച് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് താരം സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊന്നാതാണെന്ന് ആരോപിച്ച് കൂബർ ​ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിന്റെ ഭാര്യ. കടമായി നൽകിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെ തുടർന്ന് തന്റെ ഭർത്താവ് താരത്തെ ​ഗുളികൾ നൽകി കൊന്നതാണെന്ന് ഭാര്യ സാൻവി മാലു ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മുതൽ ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. കൗശിക്കിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ഭർത്താവ് തന്നോട് പറഞ്ഞിരുന്നു. കൗശിക്കിന്റെ മരണത്തിൽ തന്റെ ഭർത്താവിനും സുഹൃത്തുക്കൾക്കും പങ്കുള്ളതായി സംശയിക്കുന്നതായും സാൻവി പരാതിയിൽ  പറഞ്ഞു.

കൗശിക് അവസാനമായി പങ്കെടുത്ത പാർട്ടി നടന്ന ഫാം ഹൗസിൽ നിന്നും പൊലീസിന് ചില ​ഗുളികൾ കിട്ടിയിരുന്നു. എന്നാൽ ഇത് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പർട്ടിയിൽ പങ്കെടുത്ത 25 പേരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഫാം ഹൗസ് ഉടമയായ വ്യവസായിയെ പറ്റിയുള്ള അന്വേഷണവും നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൗശിക്കിന്റെത് സ്വാഭാവിക മരണമാണെന്നാണ് പറയുന്നത്. എന്നാൽ രക്തപരിശോധനയുടെയും ഹൃദയപരിശോധനയുടെയും റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളുയെന്ന് പൊലീസ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT