സല്‍മാന്‍ ഖാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'സ്ത്രീകളുടെ ശരീരം അമൂല്യമാണ്, അത് മൂടിവെക്കുന്നതാണ് നല്ലത്'; ന്യായീകരണവുമായി സല്‍മാന്‍ ഖാന്‍

നല്ല പെണ്‍കുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സല്‍മാന്‍ ഖാന്‍ സെറ്റിലുള്ള പെണ്‍കുട്ടികളോട് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ന്റെ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്‍മാന്‍ ഖാന്‍ നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. യുവനടി പലക് തിവാരിയാണ് സൂപ്പര്‍താരത്തിന്റെ പോളിസിയെക്കുറിച്ച് പറഞ്ഞത്. ഇതിനു പിന്നാലെ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കണം എന്നുമാണ് സല്‍മാന്‍ പറഞ്ഞത്. 

സിനിമകളില്‍ ഷര്‍ട്ടഴിച്ച് മാറ്റി ശരീരം പ്രദര്‍ശിപ്പിക്കുന്ന സല്‍മാന്റെ ഇത്തരം നിയമങ്ങള്‍ ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മ ചോദിച്ചത്. അതില്‍ ഇരട്ടത്താപ്പില്ല. ഒരു സ്ത്രീയുടെ ശരീരം കൂടുതല്‍ അമൂല്യമാണെന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ അത് മൂടിയിരിക്കുന്നതാണ് നല്ലത് എന്നാണ് കരുതുന്നത്.- എന്നായിരുന്നു സല്‍മാന്റെ മറുപടി. 

ഇത് പെണ്‍കുട്ടികളുടെ കാര്യം മാത്രമല്ല. ആണ്‍കുട്ടികളുടേയുമാണ്. അവര്‍ നമ്മടെ പെണ്‍കുട്ടികളേയും സഹോദരിയേയും ഭാര്യയേയും അമ്മയേയും നോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല.- സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

നല്ല പെണ്‍കുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സല്‍മാന്‍ ഖാന്‍ സെറ്റിലുള്ള പെണ്‍കുട്ടികളോട് പറഞ്ഞത് എന്നാണ്  പലക് പറഞ്ഞത്. സെറ്റില്‍ പെണ്‍കുട്ടികളുടെ സുരക്ഷിതരായി ഇരിക്കണം എന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും നടി പറഞ്ഞു.സല്‍മാന്‍ ഖാന്‍ ഒരു പാരമ്പര്യവാദിയാണെന്നും തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷയാണ് ഉറപ്പാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും പലക് പറഞ്ഞു. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്‍മാരെ സെറ്റിലുണ്ടാകുമ്പോള്‍.- താരം കൂട്ടിച്ചേര്‍ത്തു. പലക്കിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT