shemi_sonu_sood 
Entertainment

'ഷമി കബാബ് നിരോധിച്ചു'; കുറിപ്പുമായി സോനു സൂദ്, പൊട്ടിച്ചിരിയുമായി മുഹമ്മദ് ഷമി

സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഷമിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

'ഷമി ഹീറോയാടാ', ഇന്നലത്തെ ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ബപോരാട്ടത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ നിറയെ മുഹമ്മദ് ഷമിയാണ്. ഷമിയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഷമിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടന്‍ സോനൂ സൂദിന്റെ പ്രശംസയാണ്.

ബ്രേക്കിങ് ന്യൂസ്: ഷമി കബാബ് ന്യൂസിലന്‍ഡില്‍ നിരോധിച്ചു എന്നാണ് സോനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നടന്റെ പ്രശംസയ്ക്ക് പ്രതികരണവുമായി ഷമി തന്നെ രംഗത്തെത്തി. പൊട്ടിച്ചിരിയോടെ ഹൃദയചിഹ്നമാണ് ഷമി കുറിച്ചത്. 

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായാണ് ഷമി ടീമില്‍ ഇടം നേടുന്നത്. ആറ് കളികളില്‍ നിന്ന് ആറ് കളിയില്‍ നിന്നു വീഴ്ത്തിയത് 23 വിക്കറ്റുകള്‍. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിങ്. ഷമി റെക്കോര്‍ഡുകളുടെ പെരുമഴയാണ് വാംഖഡെയില്‍ തീര്‍ത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT