Radhika Pandit, Yash ഇൻസ്റ്റ​ഗ്രാം
Entertainment

'എല്ലാത്തിനും എന്റെ ഉത്തരം നീയാണ്'; വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി യഷിന്റെ ഭാര്യ

യഷ് തനിക്ക് ആരാണെന്നാണ് വിഡിയോയിലൂടെ രാധിക പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് യഷ്. ടോക്സിക് ആണ് യഷിന്റേതായി ആരാധകർ റിലീസിനായി ഉറ്റുനോക്കുന്ന ചിത്രം. യഷ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും യഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒൻപതാം വിവാഹ വാർഷികത്തിൽ യഷിന് ആശംസകൾ നേർന്നിരിക്കുകയാണ് രാധിക. മനോഹരമായ ഒരു വിഡിയോയ്ക്കൊപ്പമാണ് രാധികയുടെ ആശംസ. യഷിന്റെ എഐ ഇമേജും രാധിക പങ്കുവച്ചിട്ടുണ്ട്. യഷ് തനിക്ക് ആരാണെന്നാണ് വിഡിയോയിലൂടെ രാധിക പങ്കുവച്ചിരിക്കുന്നത്.

എന്റെ പേഴ്സണൽ ബോഡിഗാർഡ്, ചാറ്റ്ജിപിടി, ഷെഫ്, പേഴ്സണൽ ഫോട്ടോഗ്രാഫർ, മെന്റർ, ഡിജെ, ഡോക്ടർ, കാൽക്കുലേറ്റർ, സ്ട്രെസ് ബസ്റ്റർ, സമാധാനം" എന്നാണ് രാധിക കുറിച്ചിരിക്കുന്നത്. 'എല്ലാത്തിനും എന്റെ ഉത്തരം നീയാണ്, എപ്പോഴും അങ്ങനെ തന്നെയായിരിക്കും'.- എന്നും രാധിക കുറിച്ചിട്ടുണ്ട്.

ആരാധകരുൾപ്പെടെ നിരവധി പേരാണ് യഷിനും രാധികയ്ക്കും വിവാഹവാർഷികാശംസ നേരുന്നത്. ഒരു ടെലിവിഷൻ പരിപാടിയ്ക്കിടെയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു.

2016 ലാണ് യഷും രാധികയും വിവാഹിതരാകുന്നത്. അതേസമയം ​ഗീതു മോഹൻദാസ് ആണ് ടോക്സിക് സംവിധാനം ചെയ്യുന്നത്. നയൻതാര, കിയാര മൽഹോത്ര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത്, അക്ഷയ് ഒബ്‌റോയ്, സുദേവ് ​​നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Yash and Radhika Pandit celebrated their 9th wedding anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്, ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി

പട്ടിന് പകരം വിതരണം ചെയ്തത് പോളിസ്റ്റര്‍ ഷാള്‍; തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടിയുടെ അഴിമതി, വിജിലന്‍സ് കണ്ടെത്തല്‍

ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് വീട്; സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് എംഎല്‍എ

'ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ'; ശോഭനയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് അജു വർ​ഗീസ്

ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ

SCROLL FOR NEXT