'മിസ്റ്റർ ഷോഓഫ്' എന്ന് നടൻ യഷിനെക്കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞത് കന്നഡ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സിനിമയിൽ അരങ്ങേറ്റം കുറിച്ച സമയത്തായിരുന്നു യഷിനെതിരെ രശ്മിക ഇത്തരം പരാമർശം നടത്തിയത്. ഒരു ഷോയ്ക്കിടെ 'മിസ്റ്റർ ഷോഓഫ്' ഏത് നടൻ ആണ് ?, എന്ന ചോദ്യത്തിനാണ് യഷിന്റെ പേര് രശ്മിക പറഞ്ഞത്.
ഇപ്പോഴിതാ രശ്മിക അന്ന് പറഞ്ഞതിന് യഷ് നൽകിയ മറുപടി ആരാധകർക്കിടയിൽ വൈറലാവുകയാണ്. എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് യഷ് പറഞ്ഞു. ആപ് കി അദാലത്ത് എന്ന ഷോയിലാണ് യഷ് ഇക്കാര്യം പറഞ്ഞത്.
രശ്മിക ഈ അഭിപ്രായം പറഞ്ഞപ്പോൾ ഇൻഡസ്ട്രിയിൽ പുതിയ ആളായിരുന്നുവെന്ന് യഷ് പറഞ്ഞു. ടെലിവിഷൻ ഷോകളിലെ ഇത്തരം ചോദ്യങ്ങൾ ചിലപ്പോൾ ആളുകൾക്ക് വ്യത്യസ്തമായ ഓപ്ഷനുകൾ നൽകുമെന്നും ആ നിമിഷം അവർക്ക് എങ്ങനെ തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി അവർ ഒന്ന് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അഭിപ്രായങ്ങൾ തന്റെ വ്യക്തിത്വത്തെ മാറ്റാൻ അനുവദിക്കില്ലെന്ന് യഷ് വ്യക്തമാക്കി. ആളുകൾക്ക് തന്നെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, പക്ഷേ ആ കാഴ്ചപ്പാടുകൾ തന്റെ യഥാർത്ഥ സ്വഭാവത്തെ നിർവചിക്കുന്നില്ലെന്നും യഷ് വ്യക്തമാക്കി. രശ്മികയ്ക്ക് ആരാധകരിൽ നിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നതോടെ അവർ ക്ഷമാപണം നടത്തി തന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തിയിരുന്നു.
'ടോക്സിക്' ആണ് യഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാഷിനൊപ്പം കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും അഭിനയിക്കുന്നുണ്ട്. നിതേഷ് തിവാരിയുടെ രാമായണയിലും യഷ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates