Toxic വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒരുമിച്ച് വരുന്നോ, അതോ ഒറ്റയ്ക്ക് വരുന്നോ ?'; 'ടോക്സിക്- ലേഡീസ് & ലേഡീസ്’ വിഡിയോ പുറത്ത്

ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ നൽകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ പുതിയ വിഡിയോയായ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ടോക്സിക്കിന്റെ ഡാർക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് പുതിയ വിഡിയോ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ ഈ വിഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ ഒരു നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്.

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിർണായകവുമായ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ നൽകുന്നു.

വളരെ ബോൾഡ് ആയ നയൻതാര, ആകർഷകവും നിഗൂഢവുമായ കിയാരയുടെ കഥാപാത്രം, സ്വതന്ത്രവും ചടുലവുമായ താര സുതാരിയയുടെ സാന്നിധ്യം, തീക്ഷ്ണമായ കഥാപാത്രം അവതരിപ്പിക്കുന്ന രുക്മിണി വസന്തും ശ്രദ്ധയാകർഷിക്കുന്ന ഹുമ ഖുറേഷിയും, ഓരോരുത്തരും ടോക്സിക്കിന്റെ ലോകത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു.

“കുട്ടികൾ… അകന്നു നിൽക്കുക. മാതാപിതാക്കൾ… നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം കാണുക” എന്ന മുന്നറിയിപ്പോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

ചിത്രത്തിന്റെ സ്വഭാവവും തീവ്രതയും ഈ മുന്നറിയിപ്പിലൂടെ തന്നെ വ്യക്തമാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.

മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഓഗസ്റ്റ് 26 ബുധനാഴ്ച റിലീസ് ചെയ്യും.

Yash starrer Toxic latest video out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഫ്‌സിആര്‍എ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി; പിന്തുണച്ച് എൽഡിഎഫ്; വി മുരളീധരന്റെ എതിർപ്പ് തള്ളി

കൊടി സുനിയുടെ ജയിലിലെ അനധികൃത ഫോൺ വിളിയിൽ അന്വേഷണം; പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി

വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഡോക്ടർമാർക്ക് അവസരം; അഭിമുഖത്തിലൂടെ നിയമനം

'നീ ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനാണ് നീ വിദ്വേഷങ്ങൾ നേരിടുന്നത്'; അഹാനയോട് സിന്ധു

വിഴിഞ്ഞം വിദേശനിക്ഷേപം: ദേശാഭിമാനി വാർത്ത തള്ളി പിണറായി വിജയൻ; വാർത്ത ഓൺലൈനിൽ നിന്ന് പിൻവലിച്ച് പാർട്ടി മുഖപത്രം