'അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം, കാത്തിരിക്കുകയാണ്'; 'കാളിയ'നെക്കുറിച്ച് പൃഥ്വിരാജ്

ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്.
Prithviraj
Prithviraj ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

പ്രഖ്യാപനം മുതൽ തന്നെ പൃഥ്വിരാജിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കാളിയൻ'. എട്ട് വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ മോഷൻ പോസ്റ്ററും ഡയലോ​ഗ് ടീസറുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ കുറച്ചു കാലമായി 'കാളിയ'നെ സംബന്ധിച്ചുള്ള യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. റേഡിയോ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. "എനിക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള, എനിക്ക് ഭയങ്കരമായി ഇമോഷണലി കണക്ട് ആയ ചരിത്രത്തിന്റെ ഒരു ഏടിനെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് അത്.

Prithviraj
പൃഥ്വിരാജ്, ദുല്‍ഖര്‍, ഫഹദ്, നിവിന്‍ പോളി, ഇവരാരും അമ്മ യോഗത്തിന് വരാറില്ല; അവരെ ഓർത്തെങ്കിലും വരണം: ഷോബി തിലകന്‍

ഞാൻ എന്റെ സമയം കൊടുത്ത സിനിമയാണ് അത്. എന്നാൽ അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം. അതിനായി കാത്തിരിക്കുകയാണ്".- പൃഥ്വിരാജ് പറഞ്ഞു. എസ് മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' നീണ്ട ​ഗവേഷണത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം ബി ടി അനിൽകുമാർ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ്.

വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയനായാണ് പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2018 പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരികയാണ്.

സുജിത് വാസുദേവ് ആണ് കാമറ. കെജിഎഫ്, സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് സം​ഗീതം ഒരുക്കിയ രവി ബസ്‍റൂറാണ് കാളിയനിലും പ്രവർത്തിക്കുന്നതെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. അനാർക്കലിക്ക് ശേഷം രാജീവ് ​ഗോവിന്ദർ നിർമ്മിക്കുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയൻ.

Prithviraj
ലാലേട്ടന്‍ കാണിക്കുന്ന ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നടു ഒടിഞ്ഞു തൂങ്ങും; ട്രോളുകള്‍ അവരുടെ ആവശ്യം!
Prithviraj
ഷാരൂഖ് ഖാനോട് ഭ്രാന്തമായ പ്രേമം, സഹോദരിയായി അഭിനയിക്കാനില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി നടി സാദിയ
Prithviraj
'മകളെ എന്റെ സിനിമകള്‍ ഇതുവരെ കാണിച്ചിട്ടില്ല, അതിനൊരു കാരണമുണ്ട്'; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
Summary

Prithviraj talks about his upcoming project Kaaliyan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com