ഷാരൂഖ് ഖാനോട് ഭ്രാന്തമായ പ്രേമം, സഹോദരിയായി അഭിനയിക്കാനില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തി നടി സാദിയ

എനിക്ക് അദ്ദേഹത്തിന്റെ കാമുകിയാകണം എന്ന് ഞാന്‍ പറഞ്ഞു
Shahrukh Khan
Shahrukh Khan
Updated on
2 min read

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. പ്രേക്ഷകര്‍ മാത്രമല്ല താരങ്ങള്‍ പോലും അദ്ദേഹത്തിന്റെ ആരാധകരായുണ്ട്. സിനിമയില്‍ വേരുകളൊന്നുമില്ലാതെ കടന്നു വന്നൊരു ഡല്‍ഹിക്കാരന്‍ പയ്യനില്‍ നിന്നും ബോളിവുഡിന്റെ കിങ് ഖാനിലേക്കുള്ള ഷാരൂഖ് ഖാന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്.

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുകയെന്നത് പല താരങ്ങളുടേയും ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്‍ സിനിമയിലൊരു അവസരം കിട്ടിയാല്‍ ആരും നോ പറയില്ല. എന്നാല്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനുള്ള അവസരത്തോട് നോ പറഞ്ഞിട്ടുണ്ട് നടി സാദിയ സിദ്ധീഖി. അതും അദ്ദേഹത്തിന്റെ സഹോദരിയായുള്ള വേഷം. നോ പറയാനുള്ള കാരണമാകട്ടെ അദ്ദേഹത്തോടുള്ള കടുത്ത ആരാധനയും.

ഷാരൂഖ് ഖാന്‍ നായകനായ കഭി ഹാ കഭി നായിലേക്ക് സംവിധായകന്‍ കുന്ദന്‍ ഷാ ക്ഷണിച്ചപ്പോഴാണ് സാദിയ നോ പറഞ്ഞത്. ഷാരൂഖ് ഖാനോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും അതിനാലാണ് സഹോദരിയായി അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതെന്നുമാണ് സാദിയ പറയുന്നത്.

''ആ സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും എനിക്ക് അദ്ദേഹത്തോട് കടുത്ത പ്രണയം ആയിട്ടുണ്ടായിരുന്നു. മറ്റാരേയും ഞാന്‍ കണ്ടിരുന്നില്ല. അദ്ദേഹത്തെ ഞാന്‍ അന്നും ഇന്നും പ്രണയിക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തോട് നിങ്ങള്‍ പറയുന്ന വികാരമില്ല. എന്റെ കണ്ണുകളില്‍ എനിക്കുള്ള പ്രണയം കാണും. അതിനാല്‍ ശരിയാകില്ല എന്ന് ഞാന്‍ കുന്ദന്‍ ഷായോട് പറഞ്ഞു. അദ്ദേഹത്തോട് അത് പറയാന്‍ എനിക്ക് ധൈര്യമുണ്ടായി എന്നത് തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു'' സാദിയ പറയുന്നു.

''അദ്ദേഹം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. എനിക്ക് അദ്ദേഹത്തിന്റെ കാമുകിയാകണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ നീ തീരെ ചെറുപ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'' സാദിയ ഓര്‍ക്കുന്നു. ബാലതാരമായിരിക്കെയാണ് സാദിയയെ കുന്ദന്‍ ഷാ കാണുന്നതും 1994 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതും. ഷാരൂഖ് ഖാന്റെ അനിയത്തിയുടെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷെ തനിക്ക് മുതിര്‍ന്ന കഥാപാത്രം ചെയ്യാനാകുമെന്നായിരുന്നു സാദിയയുടെ വാദം.

''അടുത്ത ദിവസം എന്റെ ഏറ്റവും മികച്ച വസ്ത്രം തന്നെ ഞാന്‍ തെരഞ്ഞെടുത്തു. മേക്കപ്പ് ചെയ്തു, മുടി ചുരുട്ടി. മുതിര്‍ന്ന ആളാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കൊച്ചുകുട്ടിയായതിനാല്‍ എന്നെ കണ്ടാലൊരു കാര്‍ട്ടൂണ്‍ പോലെയായിരുന്നു. അദ്ദേഹം എന്നെ കണ്ട് പൊട്ടിച്ചിരിച്ചു. പക്ഷെ സമ്മതിച്ചില്ല. നീ അനിയത്തി ആയാല്‍ മതിയെന്ന് പറഞ്ഞു. ബുദ്ധിമുട്ടായിരുന്നു. കാരണം അദ്ദേഹത്തോട് മനസിലുള്ള വികാരം വേറെയായിരുന്നു. പക്ഷെ കണ്ണുകളില്‍ മറ്റൊന്ന് വരുത്തി. ഞാനൊരു നല്ല നടി തന്നെയാണെന്ന് അര്‍ത്ഥം'' എന്നും സാദിയ ചിരിയോടെ ഓര്‍ക്കുന്നു.

Shahrukh Khan
'മകളെ എന്റെ സിനിമകള്‍ ഇതുവരെ കാണിച്ചിട്ടില്ല, അതിനൊരു കാരണമുണ്ട്'; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
Shahrukh Khan
പൃഥ്വിരാജ്, ദുല്‍ഖര്‍, ഫഹദ്, നിവിന്‍ പോളി, ഇവരാരും അമ്മ യോഗത്തിന് വരാറില്ല; അവരെ ഓർത്തെങ്കിലും വരണം: ഷോബി തിലകന്‍
Shahrukh Khan
രാത്രി ഒരാള്‍ പിന്നാലെ കൂടി, പറയാന്‍ അറപ്പുള്ള കാര്യം ചെയ്തു; പേടിച്ച് കാറില്‍ കയറിയിട്ടും ശല്യം തുടർന്നു: നടി ദിവ്യ സുരേഷ്
Summary

Sadiya Siddiqui reveals she refused to play sister of Shahrukh Khan. Because she was in love with him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shahrukh Khan and Shreyas Talpade
Shahrukh Khan and Pankaj Kapur
Deool band 2, Shahrukh Khan
Mahira Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com