'മകളെ എന്റെ സിനിമകള്‍ ഇതുവരെ കാണിച്ചിട്ടില്ല, അതിനൊരു കാരണമുണ്ട്'; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കുടുംബസമേതം പോയി സിനിമ കാണണം എന്ന് പറയുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം
Prithviraj
Prithviraj
Updated on
1 min read

മകള്‍ അലംകൃത തന്റെ സിനിമകള്‍ കണ്ടിട്ടില്ലെന്ന് പൃഥ്വിരാജ്. എന്തുകൊണ്ടാണ് മകളെ ഇതുവരേയും തന്റെ സിനിമകള്‍ കാണിക്കാതിരുന്നതെന്നും പൃഥ്വിരാജ് പറയുകയാണ്. മകള്‍ക്ക് ഇപ്പോള്‍ 11 വയസായെന്നും അതിനാല്‍ അധികം വൈകാതെ തന്നെ അവളെ തന്റെ സിനിമകള്‍ കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ് തുറന്നത്.

''സിനിമയുടെ കാര്യത്തിലൊഴികെ എല്ലാത്തിലും അഭിപ്രായം പറയും. അവള്‍ ഇതുവരെ എന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ ഇപ്പോള്‍ സമയമായെന്ന് തോന്നുന്നു. സിനിമ കാണാനും മനസിലാക്കാനുമുള്ള പ്രായവും ബുദ്ധിയും ആയിട്ടുണ്ട്. ഞാന്‍ എന്റെ മോളെ എന്റെ സിനിമകള്‍ കാണിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കുടുംബസമേതം പോയി സിനിമ കാണണം എന്ന് പറയുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം. ഒന്ന് ആലോചിച്ചാല്‍ മനസിലാകുന്നതേയുള്ളൂ'' പൃഥ്വിരാജ് പറയുന്നു.

''അവള്‍ കൊച്ചുകുട്ടിയല്ലേ, എന്റെ അച്ഛന്‍ അഭിനയിക്കുകയാണ് എന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി ആകട്ടെ എന്ന് കരുതി. കാരണം ഞാന്‍ ചെയ്യുന്നത് കൂടുതലും കുറച്ചൂടെ മെച്വേര്‍ഡ് തീമുകള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ആയതിനാലാണ്. അതിനാല്‍ അത് അച്ഛന്‍ അഭിനയിക്കുകയാണെന്നും ഇത് എന്റെ അച്ഛന്‍ അല്ല എന്നും വേര്‍തിരിച്ചു കാണാന്‍ സാധിക്കുന്ന പ്രായത്തിലെത്തട്ടെ എന്ന് കരുതി. എന്റെ എല്ലാ സിനിമകളും അവള്‍ കാണണമെന്നും, നല്ലത് കണ്ട് അഭിനന്ദിക്കാനും മോശം സിനിമകള്‍ കണ്ട് കളിയാക്കാനും അവള്‍ ഉണ്ടാകണം എന്നും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ 11 വയസായി. ഉടനെ തന്നെ എന്റെ സിനിമകള്‍ കണ്ട് തുടങ്ങും. അവള്‍ക്ക് അവളുടേതായൊരു പേഴ്‌സണാലിറ്റിയുണ്ട്.''

''ഏതൊരു പുരുഷനും ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാകണമെന്ന് ആകണമെന്ന് ആഗ്രഹിക്കുമ്പോള്‍, നമ്മുടെ റൊമാന്റിസൈസ്ഡ് ഫാദര്‍ഹുഡിന്റെ ഒരു ഘട്ടമുണ്ട്. അതാണ് ഇപ്പോള്‍ തുടങ്ങാന്‍ പോകുന്നത്. ഇനി അമ്മ കൂള്‍ ആയിരിക്കില്ല. അച്ഛനായിരിക്കും. അതാണിപ്പോള്‍ തുടങ്ങുന്നത്. ഞാനത് ആസ്വദിക്കുന്നുണ്ട്. കഠിനാധ്വാനം സുപ്രിയയ്ക്കാണ്. അവരുടെ ജോലി താങ്ക്‌ലെസ് ആണ്' എന്നും പൃഥ്വിരാജ് പറയുന്നു.

Prithviraj
പൃഥ്വിരാജ്, ദുല്‍ഖര്‍, ഫഹദ്, നിവിന്‍ പോളി, ഇവരാരും അമ്മ യോഗത്തിന് വരാറില്ല; അവരെ ഓർത്തെങ്കിലും വരണം: ഷോബി തിലകന്‍
Prithviraj
രാത്രി ഒരാള്‍ പിന്നാലെ കൂടി, പറയാന്‍ അറപ്പുള്ള കാര്യം ചെയ്തു; പേടിച്ച് കാറില്‍ കയറിയിട്ടും ശല്യം തുടർന്നു: നടി ദിവ്യ സുരേഷ്
Prithviraj
ലോണ്‍ തരില്ലെന്ന് ബാങ്ക്, ഷാരൂഖ് ഖാന്റെ കത്ത് കണ്ടതോടെ പാസാക്കി; അങ്ങനെ ഞാന്‍ വീടു വച്ചു; ശ്രേയസ് തല്‍പഡെ
Summary

Prithviraj explains why daughter Ally hasn't seen any of his movies yet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Balachandra Menon remembers the late actor and director Bhagyaraj
Prithviraj
 Prithviraj
Vineeth Sreenivasan, Prithviraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com