ലോണ്‍ തരില്ലെന്ന് ബാങ്ക്, ഷാരൂഖ് ഖാന്റെ കത്ത് കണ്ടതോടെ പാസാക്കി; അങ്ങനെ ഞാന്‍ വീടു വച്ചു; ശ്രേയസ് തല്‍പഡെ

കത്ത് ഞാന്‍ ബാങ്കില്‍ കൊടുത്തപ്പോള്‍ അന്ന് വൈകുന്നേരത്തിനകം എനിക്ക് ലോണ്‍ പാസായി
Shahrukh Khan and Shreyas Talpade
Shahrukh Khan and Shreyas Talpade
Updated on
1 min read

ബോളിവുഡിലെ ജനപ്രീയ കൂട്ടുകെട്ടാണ് ഷാരൂഖ് ഖാന്‍-ഫറ ഖാന്‍. ഇരുവരും ഒരുമിച്ചപ്പോള്‍ പിറന്നതൊക്കെ സൂപ്പര്‍ ഹിറ്റുകളാണ്. ഈ കോമ്പോയിലെ ഏറ്റവും വലിയ ഹിറ്റാണ് ഓം ശാന്തി ഓം. ഇരട്ട വേഷത്തില്‍ ഷാരൂഖ് ഖാനെത്തിയ ചിത്രം ദീപിക പദുക്കോണിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനും വഴിയൊരുക്കി.

ഓം ശാന്തി ഓമില്‍ ഷാരൂഖ് ഖാന്റെ സുഹൃത്തായി എത്തിയത് ശ്രേയസ് തല്‍പഡെയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ശ്രേയസിന്റെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു ഓം ശാന്തി ഓം. ഇപ്പോഴിതാ ഓം ശാന്തി ഓം സിനിമയ്ക്ക് തന്റെ ജീവിതത്തിലുള്ള റോളിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രേയസ്.

തനിക്ക് വീട് വെക്കാന്‍ ലോണ്‍ എടുക്കാന്‍ സഹായിച്ചത് ഓം ശാന്തി ഓം ആണെന്നാണ് ശ്രേയസ് പറയുന്നത്. ഫറ ഖാന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രേയസ് മനസ് തുറന്നത്. അന്ന് ഷാരൂഖ് ഖാന്‍ നല്‍കിയ കത്തു കാരണമാണ് ലോണ്‍ കിട്ടിയതെന്നാണ് താരം പറയുന്നത്.

'എന്റെ ആദ്യ വീട് വെക്കാന്‍ സഹായിച്ചത് ഓം ശാന്തി ഓം ആണ്. ലോണ്‍ അനുവദിക്കാന്‍ യോഗ്യതയില്ലാത്തതിനാല്‍ ബാങ്ക് എനിക്ക് ആദ്യം ലോണ്‍ നിഷേധിച്ചു. ബാങ്കില്‍ ഇരുന്ന സ്റ്റാഫ് അപ്പോള്‍ എന്നോട് ഇപ്പോള്‍ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ ഷാരൂഖ് ഖാനൊപ്പം ഫറാ ഖാന്‍ സിനിമയായ ഓം ശാന്തി ഓമിലാണെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ എന്നോട് ഒരു ലെറ്റര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അത് ഫറ ഖാനോട് പറഞ്ഞു. രണ്ട് ദിവസത്തിനകം ഫറ ഷാരൂഖിന്റെ ലെറ്റര്‍ എനിക്ക് നല്‍കി. ആ കത്ത് ഞാന്‍ ബാങ്കില്‍ കൊടുത്തപ്പോള്‍ അന്ന് വൈകുന്നേരത്തിനകം എനിക്ക് ലോണ്‍ പാസായി' എന്നാണ് ശ്രേയസ് പറയുന്നത്.

അതേസമയം ഷാരൂഖ് ഖാന്റെ പുതിയ ചിത്രം കിങ് ആണ്. മകള്‍ സുഹാന ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച് തിരികെ വന്ന ഷാരൂഖ് ഖാനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തിയിരുന്നു.

Shahrukh Khan and Shreyas Talpade
വ്യൂസ് കൂട്ടാന്‍ എന്റെ ചിത്രവും പേരും; നിര്‍ത്തിയില്ലെങ്കില്‍ കേസ് കൊടുക്കും; യൂട്യൂബര്‍ക്കെതിരെ ഹന്‍സിക കൃഷ്ണ
Shahrukh Khan and Shreyas Talpade
'അദ്ദേഹത്തിന്റെ മൈൻഡ് സെറ്റ് വേറെയാണ്, വരുമ്പോൾ ഒരു വലിയ വരവായിരിക്കും'; 'രക്ഷിത് ഷെട്ടി എവിടെ ?' ചോദ്യത്തിന് മറുപടിയുമായി അജനീഷ്
Shahrukh Khan and Shreyas Talpade
'അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; സിന്ധുവിനെ വഞ്ചകിയെന്നാണ് ഡാഡി വിളിച്ചത്'; ഗുരുതര ആരോപണവുമായി അമ്മൂമ്മ
Summary

Shreyas Talpade recalls how Shahrukh Khan helped him to get bank loan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com