

മമ്മൂട്ടി കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇട്ട് ട്രെൻഡ് സെറ്ററായി മാറുന്ന ഒരാളെ മലയാള സിനിമയിലുള്ളൂ, അത് നടൻ മനോജ് കെ ജയനാണ്. ഇങ്ങേർക്ക് പ്രായം പിന്നിലേക്കാണോ എന്നാണ് അടുത്തിടെയായി മനോജ് കെ ജയൻ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് വരുന്ന കമന്റുകളിലധികവും. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയ വീണ്ടും ഇളക്കി മറിച്ചിരിക്കുകയാണ് പ്രിയ താരം.
തന്റെ പോസ്റ്റിന് കമന്റുമായെത്തുന്ന ആരാധകർക്ക് മറുപടി നൽകാനും മനോജ് കെ ജയൻ മറക്കാറില്ല. സെൻട്രൽ ലണ്ടനിൽ നിന്നുള്ള ചിത്രമാണ് നടൻ ആരാധകരുമായി പങ്കുവച്ചത്. മനോഹരമായി പോസു ചെയ്യുന്ന താരത്തിനു മുന്നിലൂടെ കാമറയുടെ കാഴ്ച മറച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഒരു പെൺകുട്ടിയേയും ചിത്രങ്ങളിൽ കാണാം.
ഇതോടെ, രസകരമായ ആയിരക്കണക്കിന് കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. "കുട്ടിക്ക് ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു" എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. "അവളെ അങ് ഉപ്പിലിട്ടാലോ മനോജേട്ടാ", "ലെ ദിഗംബരൻ: നീയെനിക്ക് പുല്ല് വില അല്ലിയോടീ തരുന്നത്", "ഇപ്പഴാ കറക്ട് ആയത്,
തിര നുരയും ചുരുൾ മുടിയിൽ" എന്നിങ്ങനെ ദിഗംബരനെ ഓർമ്മിപ്പിച്ചുകൊണ്ടും ധാരാളം കമന്റുകൾ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ, 'ധീരൻ', 'കരം' തുടങ്ങിയ ചിത്രങ്ങളിലെ മനോജ് കെ ജയന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates