Toxic ഇൻസ്റ്റ​ഗ്രാം
Entertainment

പശ്ചിമേഷ്യ സംഘർഷം: യഷിന്റെ 'ടോക്സിക്' റിലീസ് മാറ്റി; ചിത്രമെത്തുക ജൂണിൽ

നിലവിലെ സാഹചര്യം കണക്കിലെടുത്ത് മ്യൂസിക് വിഡിയോ പുറത്തിറക്കുന്നതും താല്ക്കാലികമായി നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യഷിൻ്റെ ആക്ഷൻ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി'ന്റെ ആഗോള റിലീസ് തീയതി മാറ്റി. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ 4 ലേക്കാണ് മാറ്റിയത്.

ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്.

മാർച്ച് 8 ന് ബം​ഗളൂരുവിൽ നടത്താനിരുന്ന ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19-ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ നിർമ്മാതാക്കൾ നേരത്തെ തയ്യാറാക്കിയിരുന്നു. ചിത്രത്തിലെ ആദ്യ സിംഗിൾ ആയ 'തബാഹി' മാർച്ച് 2-ന് പുറത്തിറക്കാൻ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് മ്യൂസിക് വിഡിയോ പുറത്തിറക്കുന്നതും പ്രൊമോഷൻ പ്രവർത്തനങ്ങളും താല്ക്കാലികമായി നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു.

"ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

വർഷങ്ങളുടെ അദ്ധ്വാനത്തിന് ശേഷം, മാർച്ച് 19-ന് ചിത്രം നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആവേശഭരിതരായിരുന്നു. എന്നിരുന്നാലും, മിഡിൽ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താല്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇനി 2026 ജൂൺ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും."- നിർമാതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

യഷ് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും ചിത്രം പ്രദർശനത്തിനെത്തും.

Cinema News: Yash starrer Toxic release date postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

ഫോണ്‍ പേയില്‍ ഇനി പിന്‍ വേണ്ട; ഫിംഗര്‍ പ്രിന്റും ഫേസ് ഡിറ്റഷനും, പുത്തന്‍ ഫീച്ചര്‍

പത്മകുമാറും പുറത്തേക്ക്; സ്വർണ്ണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം

'ഇന്ത്യ ലോക ശക്തിയാകുന്നത് തടയാന്‍ ശ്രമം; പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി അമേരിക്ക'

'സോഷ്യൽമീഡിയ വിശ്വസിച്ച് തടി കുറയ്ക്കാൻ ഓടുന്നവരോട്' | World Obesity Day

SCROLL FOR NEXT