നിത്യാ ദാസും മകൾ നൈനയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇപ്പോഴും സുന്ദരി, എന്റെ ചേച്ചിയാണോ എന്നാ ചോദിക്കുന്നത്'; നിത്യാ ദാസിനോട് മകൾ

കൾ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ വിഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാകാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ ഹിറ്റാണ്. നിരവധി ആരാധകരാണ് നിത്യയെ ഫോളോ ചെയ്യുന്നത്. മകൾ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ വിഡിയോയും ചിത്രങ്ങളുമെല്ലാം വൈറലാകാറുണ്ട്. 

കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നൈന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ ഇപ്പോഴും സുന്ദരിയാണ് എന്നാണ് നൈനയുടെ കമന്റ്. ജന്മദിനാശംസകൾ മമ്മ.  ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്,  പലരും നമ്മള്‍ സഹോദരിമാരാണോ എന്ന് ചോദിക്കുന്നു- നൈന കുറിച്ചു. നിത്യയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾക്കൊപ്പമാണ് മകളുടെ പോസ്റ്റ്. 

ഒരു പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് അഭിനയത്തിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി മലയാളം ചിത്രങ്ങളിൽ താരം വേഷമിട്ടു. ഇന്ത്യൻ എയര്‍ലൈൻസ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്. നൈനയെ കൂടാതെ നമൻ എന്ന മകൻ കൂടി താരത്തിനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT