ഐശ്വര്യ ലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'നിങ്ങളിപ്പോൾ കാണുന്നത് ഒരു കോവിഡ് രോ​ഗിയെ ആണ്', രോ​ഗവിവരം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

നിയന്ത്രണങ്ങൾ കുറച്ചതുകൊണ്ടാണ് തനിക്ക് കോവിഡ് ബാധിച്ചത് എന്നാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


ടി ഐശ്വര്യ ലക്ഷ്മിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റീനിലാണ് താരം. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം ആരാധകരുമായി പങ്കുവെച്ചത്. ചെറിയ പനിയും തൊണ്ടവേദനയുമുണ്ടെന്ന് ആരാധകരോടുള്ള മറുപടിയായി താരം കുറിച്ചു. നിയന്ത്രണങ്ങൾ കുറച്ചതുകൊണ്ടാണ് തനിക്ക് കോവിഡ് ബാധിച്ചത് എന്നാണ് താരം പറയുന്നത്. ആരോ​ഗ്യം നിലനിർത്താനും രോ​ഗപ്രതിരോധ ശേഷിക്കും വേണ്ടി മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

"നിങ്ങളിപ്പോള്‌ കാണുന്നത് പുതുതായി കോവിഡ് സ്ഥിരീകരിച്ച രോ​ഗിയെ ആണ്. ഞാൻ മാസ്ക് ധരിച്ചു, സാനിറ്റൈസർ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, പറഞ്ഞതെല്ലാം അനുസരിച്ചു. പക്ഷേ ഏതോ ഒരു നിമിഷത്തിൽ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നോർത്ത് എനിക്ക് മടുപ്പു തോന്നിയിരുന്നു. അതോടെ കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതാ ഞാൻ, ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വർധിപ്പിക്കാനായി യോഗ ചെയ്യുന്നു, മഞ്ഞൾ വെള്ളം കുടിക്കുന്നു, ആന്റി വൈറൽ മരുന്നുകളും മൾട്ടി വിറ്റാമിൻ ഗുളികളും എടുക്കുന്നു, ബാൽക്കണിയിൽ നിന്നുകൊണ്ട് മാതാപിതാക്കളുമായി സംസാരിക്കുന്നു. ഇത് വേണ്ടിയിരുന്നില്ലെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു.  മാസ്ക് ധരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും കാര്യങ്ങളെ നിസ്സാരമായി എടുക്കരുത്…” ഐശ്വര്യ കുറിച്ചു.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പുതിയ സിനിമകളുടെ തിരക്കിലായിരുന്നു ഐശ്വര്യ. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രം ജ​ഗമേ തന്തിരം, മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ, ​ഗോഡ്സെ,  മണിരത്‌നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്നിവയാണ് ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT