Entertainment

യുവ നടി ശരണ്യ ആനന്ദ് വിവാഹിതയായി; ചിത്രങ്ങൾ

മനേഷ് രാജൻ നായരാണ് വരൻ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. താരത്തിന്റെ  വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

കസവു ലെഹങ്കയായിരുന്നു താരത്തിന്റെ വിവാഹവേഷം. കയ്യിൽ കുപ്പിവളയും തലയിൽ പിങ്കു പൂവും ചൂടി വ്യത്യസ്ത വേഷത്തിലാണ് താരം എത്തിയത്. കസവുമുണ്ടുടുത്താണ് മനേഷ് എത്തിയത്. 

സീരിയലിലൂടെയാണ് ശരണ്യ അഭിനയ രം​ഗത്തെത്തുന്നത്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി ആകാശഗംഗ 2, മാമാങ്കം,  അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനിങ്, കൊറിയോഗ്രാഫി, മോഡലിങ് എന്നീ രം​ഗങ്ങളും ശരണ്യ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ കുടുംബവിളക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ പ്രീവെഡ്ഡിങ് ഷൂട്ടും ആരാധകര ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT