Dheeram 
Entertainment

'ഹിംസയുടെ അതിപ്രസരം, യുവതലമുറയെ വഴി തെറ്റിക്കും'; ധീരം സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ദ്രജിത്ത് നായകനായ ധീരം സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. സിനിമയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂര്‍ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. ചിത്രത്തില്‍ ഹിംസയുടെ അതിപ്രസരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. സിനിമയില്‍ വലയന്‍സ് കുത്തി നിറച്ചിരിക്കുകയാണ്, സിനിമ യുവാക്കളെ വഴി തെറ്റിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നവാഗതനായ ജിതിന്‍ സുരേഷ് ടി സംവിധആനം ചെയ്ത ചിത്രമാണ് ധീരം. ദീപു എസ് നായരും സന്ദീപ് സദാനന്ദനുമാണ് സിനിമയുടെ രചന. ഇന്ദ്രജിത്തിനൊപ്പം ദിവ്യ പിള്ള, റെബ മോണിക്ക ജോണ്‍, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ധീരം.

ഡിസംബര്‍ അഞ്ചിനായിരുന്നു സിനിമയുടെ റിലീസ്. എ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് ധീരം തിയേറ്ററിലെത്തിയത്. നേരത്തെ സിനിമയുടെ തിയേറ്റര്‍ വിസിറ്റിനിടെ ഒരു പ്രേക്ഷന്‍ സിനിമ ഇഷ്ടമായില്ലെന്നും കുട്ടികളെ കാണിക്കാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു. എ സര്‍ട്ടിഫിക്കറ്റ് സിനിമ കാണാന്‍ കുട്ടികളെ കൊണ്ടു വരാന്‍ പാടില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് മറുപടി നല്‍കി. ഇത് വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.

Youth Congress rises complaint against Indrajith Sukumaran starrer Dheeram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT