Aju Alex (Chekuthan) ഫെയ്സ്ബുക്ക്
Entertainment

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

ഇടപ്പള്ളിയിൽ വച്ചായിരുന്നു ചെകുത്താന് നേരെ ആക്രമണമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇടപ്പള്ളിയിൽ വച്ചായിരുന്നു ചെകുത്താന് നേരെ ആക്രമണമുണ്ടായത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു.

സംഭവത്തിൽ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ 'അമ്മ'യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെ പി ആക്റ്റ് 2011- 120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വിഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്.

അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സി​ദ്ദിഖ് പരാതി നൽകിയത്.

YouTuber Aju Alex was beaten up.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ പലിശ; ആര്‍ബിഐ ഫ്ലോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടുകളെ അറിയാം

മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്രതീക്ഷ തെറ്റിയില്ല! ബോക്സ് ഓഫീസിൽ പടയോട്ടം തുടങ്ങി 'ഒഡീസി'; ആദ്യ ദിനം ഇന്ത്യയിൽ രണ്ടക്കം കടന്ന് ചിത്രം, കളക്ഷൻ ഇങ്ങനെ

അർബുദം സമ്മാനിച്ച നോവിനെ മണ്ണറിഞ്ഞ് തോൽപ്പിച്ചു; ഏലത്തിന്റെ സുഗന്ധത്തിൽ ജീവിതം വീണ്ടെടുത്ത് രാജു ദിവാകരൻ