സാക്കിര്‍ ഹുസൈന്‍ എക്സ്പ്രസ്
Entertainment

വാനപ്രസ്ഥം, ഉസ്താദിന്റെ കയ്യൊപ്പ് പതിഞ്ഞ ഏക മലയാള ചിത്രം; പെരുവനത്തെ ജു​ഗൽബന്ദി ഓർമയിൽ കേരളം

തബലയില്‍ മാന്ത്രികം തീര്‍ത്ത വിശ്വപ്രതിഭയ്ക്കും കേരളത്തിലും ആരാധകര്‍ ഏറെയാണ്

സമകാലിക മലയാളം ഡെസ്ക്

സാക്കിര്‍ ഹുസൈന്‍ എന്ന തബല മാന്ത്രികന്റെ പേര് ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞ ഒറ്റ മലയാളം ചിത്രമേയുള്ളൂ. അത് മോഹന്‍ലാലിനെ നായകനാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥമാണ്. കഥകളിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനായി ഒന്‍പത് ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. ചിത്രത്തിനായി തബല വായിച്ചതും അദ്ദേഹമായിരുന്നു.

തബലയില്‍ മാന്ത്രികം തീര്‍ത്ത വിശ്വപ്രതിഭയ്ക്കും കേരളത്തിലും ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ കേരളം സാക്കിര്‍ ഹുസൈന് ഏറെ പ്രിയങ്കരമായിരുന്നു. കേരളത്തിലെ പ്രമുഖരായ സംഗീതജ്ഞരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. തബലകൊണ്ട് ലോകത്തെ അമ്പരപ്പിച്ച സാക്കിര്‍ ഹുസൈന്‍ ഈ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാദകനായി കണക്കാക്കിയിരുന്നതും പാലക്കാട് മണി അയ്യരെയാണ്. കൂടാതെ സാക്കീര്‍ ഹുസൈന്റെ ആദ്യകാല ആല്‍ബമായ ശക്തിയില്‍ വയലിന്‍ വായിച്ച എല്‍ ശങ്കറും മലയാളിയാണ്.

2017ല്‍ സാക്കിര്‍ ഹുസൈന്റെ പെരുവനം സന്ദര്‍ശനവും വലിയ വാര്‍ത്തയായിരുന്നു. മുംബൈ ആസ്ഥാനമായ കേളി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പെരുവനം ഗ്രാമത്തിന്റെ കലാചരിത്രം രേഖപ്പെടുത്തുന്ന യഞജത്തിന് തുടക്കം കുറിക്കാനാണ് അദ്ദേഹം എത്തിയത്. അന്ന് വീരശൃംഖല നല്‍കി അദ്ദേഹം ആദരമേറ്റു വാങ്ങി. പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളം ആസ്വദിച്ച സാക്കിര്‍ ഹുസൈന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കൊപ്പം ജൂഗല്‍ബന്ദിയും നടത്തിയാണ് അന്ന പെരുവനത്തു നിന്നും മടങ്ങിയത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാക്കിർ ഹുസൈൻ വിടപറഞ്ഞത്. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തിയ പ്രധാനിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT