Entertainment

അച്ഛന് 51 വയസ്, പിറന്നാള്‍ ആശംസയുമായി അഹാന; അടുത്ത മമ്മൂട്ടിയെന്ന് ആരാധകര്‍

ചെറുപ്പത്തില്‍ അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് അഹാന ആശംസകള്‍ നേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ വന്നപ്പോള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും കൃഷ്ണകുമാര്‍. മകള്‍ അഹാന നായികയായി വളര്‍ന്നിട്ടും കൃഷ്ണകുമാറിന്റെ സൗന്ദര്യത്തില്‍ കോട്ടം തട്ടിയിട്ടില്ല. ഇപ്പോള്‍ 51ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. മകള്‍ അഹാനയാണ് അച്ഛന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. 

ചെറുപ്പത്തില്‍ അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് അഹാന ആശംസകള്‍ നേര്‍ന്നത്. അച്ഛന് അമ്പത്തിയൊന്നാം ജന്മദിനാശംസകള്‍ എന്നാണ് അഹാന കുറിച്ചത്. തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദിയുണ്ടെന്നും അഹാന കുറിച്ചു. 

കൃഷ്ണകുമാറിന്റെ പ്രായം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 51 വയസാണെന്ന് കണ്ടാല്‍ പറയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത മമ്മൂട്ടിയാണ് കൃഷ്ണകുമാര്‍ എന്നാണ് പലരുടേയും വിലയിരുത്തല്‍. മക്കളെല്ലാം വളര്‍ന്നു വലുതായിട്ടും കിച്ചുവേട്ടന് 25 തന്നെയാണ് പ്രായം എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും ആരാധകരുടെ ഞെട്ടലില്‍ അഹാനയുടെ കമന്റ് ബോക്‌സ് നിറയുകയാണ്. 51 വയസായെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും കണ്ടാല്‍ തോന്നില്ലെന്നുമാണ് നടന്‍ രജിത് മേനോന്‍ കമന്റ് ചെയ്തിരിക്കുന്നത്. 

അഹാനയെ കൂടാതെ മൂന്ന് പെണ്‍കുട്ടികളാണ് കൃഷ്ണകുമാറിന്. സോഷ്യല്‍ മീഡിയയിലും കൃഷ്ണകുമാറിന്റെ കുടുംബം നിറ സാന്നിധ്യമാണ്. മക്കള്‍ക്കൊപ്പമുള്ള ടിക് ടോക്കും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

SCROLL FOR NEXT