തുടരെ രണ്ടാം സെഞ്ച്വറി! നിലയുറപ്പിച്ച് ​ദേവ്ദത്ത് പടിക്കൽ

ഇന്ത്യക്ക് മികച്ച സ്കോർ ലക്ഷ്യം
Devdutt Padikkal batting
Devdutt Padikkalx
Updated on
1 min read

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ച്വറി തൂക്കി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും കിടിലന്‍ ശതകവുമായി കളം വാണ താരം രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ കന്നി ടെസ്റ്റ് ശതകമായിരുന്നെങ്കില്‍ കരിയറിലെ നാലാം ടെസ്റ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. താരത്തിന്റെ മികവില്‍ ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു.

168 പന്തില്‍ 10 ഫോറുകള്‍ സഹിതം പടിക്കല്‍ 100 റണ്‍സുമായി ബാറ്റിങ് തുടരുന്നു. സ്‌കോര്‍ 91ല്‍ നില്‍ക്കെ തുടരെ രണ്ട് ഫോറുകള്‍ പറത്തി പടിക്കല്‍ 99ല്‍ എത്തി. പിന്നാലെ സിംഗിള്‍ എടുത്ത് ശതകവും തൊട്ടു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. താരം 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. നിലവില്‍ ദേവ്ദത്ത് പടിക്കലും ഒപ്പം രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ജഡേജ 30 റണ്‍സുമായി നില്‍ക്കുന്നു.

Devdutt Padikkal batting
ഹാട്രിക്ക് ഐപിഎൽ കിരീടമുള്ള ഏക താരം! മുൻ ഇന്ത്യൻ ലെ​ഗ് സ്പിന്നർ കരൺ ശർമ വിരമിച്ചു

പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് സഖ്യം അധികം ക്രീസില്‍ നിന്നില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍- ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കി.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി മടങ്ങി. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി. സ്‌കോര്‍ 66ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമാകുന്നത്.

പിന്നീടാണ് ഗില്‍- പടിക്കല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ടെസ്റ്റ് കരിയറിലെ 9ാം അര്‍ധ സെഞ്ച്വറി നേടിയാണ് ഗില്‍ ഔട്ടായത്.

അതിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. താരം 3 റണ്‍സില്‍ നില്‍ക്കെയാണ് മടങ്ങിയത്.

Devdutt Padikkal batting
ഡാര്‍വിനില്‍ കണ്ടത് മായയോ? ബംഗ്ലാദേശിനെ തരിപ്പണമാക്കി ഓസീസ്, സ്റ്റാര്‍ക്ക് മാജിക്കില്‍ ഇന്നിങ്‌സ് വിജയം
Devdutt Padikkal batting
സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!
Summary

Devdutt Padikkal 2nd century leads Indias charge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com